Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
അടിക്കുന്നെ…ഒന്നും പിടികിട്ടുന്നില്ലല്ലോ ദൈവമേ. ഇവൾ ആണെങ്കിൽ നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നും ഇല്ല… ഇനി ഓങ്ങിയടിക്കാനുള്ള ഊർജം സംഭരിക്കക്കുവാണോ… പക്ഷെ തീർന്ന്.
: ഹലോ… ഇവിടുണ്ടോ..
: ആ.. എന്താ..
: അല്ല എന്തോ ചിന്തിച്ചിരിക്കുന്ന പോലെ തോന്നി..
: എന്താ പറയാനുള്ളത്.. വേഗം പറ, ചായ ചൂടാറും..
: ഇതിൽ ഏതാ ഏട്ടന്റെ ചായഗ്ലാസ്…
ഞാൻ ഒരു ഗ്ലാസിൽ തൊട്ടതും അവൾ ഉടനെ എഴുന്നേറ്റ് ആ ചായ ഗ്ലാസും എടുത്ത് നേരെ വാഷ് ബേസിനിൽ പോയി ഒഴിച്ചു കളഞ്ഞിട്ട് ഗ്ലാസ് ടേബിളിൽ ശക്തിയായി വച്ച് വീണ്ടും പഴയപോലെ ഇരുന്നു. എനിക്കൊന്നും മനസിലായില്ല, ഇവളാരാ ദാവൂദ് ഇബ്രാഹിമിന്റെ കൊച്ചുമോളോ… പുല്ല്, ഞരമ്പുകളിൽ ചോര തിളച്ചുപൊന്തി..
: ഡീ…നീ ആരാന്നാ വിചാരം, നിന്നോടാരാ എന്റെ ചായ എടുത്ത് കളയാൻ പറഞ്ഞത്
: എനിക്ക് തോന്നി ഞാൻ ചെയ്തു.
: എന്റെ ചായ എടുത്ത് മറിച്ചതും പോരാഞ്ഞിട്ട് നിന്ന് ന്യായം പറയുന്നോ…ഇതിനാണോ നീ എന്നെ കാണാൻ വന്നത്
: ആഹ്.. ഇനി വന്ന കാര്യം പറയാം. ഏട്ടന് എങ്ങനാ രാജപ്പനെയും ദാസപ്പനെയും അറിയുന്നേ.. ഇന്നലെ ഫോണിൽ എന്തൊക്കെയോ തള്ളി മറിക്കുന്ന കേട്ടല്ലോ. പരിപ്പോ പപ്പടോ… അങ്ങനെ എന്തൊക്കെയോ..
: പാതിരാത്രി എന്റെ നമ്പർ നിനക്ക് ഒപ്പിക്കാൻ പറ്റുമെങ്കിൽ ഗുണ്ടായിസം കൊണ്ട് ജീവിക്കുന്ന നിന്റെ അപ്പന്റെ ശിങ്കിടികളെക്കുറിച്ചറിയാൻ ആണോടി വലിയ പാട്…
: എന്റെ അപ്പൻ അങ്ങനെ പലതും ചെയ്യും. അതും, എന്നെയും ചേർത്തുവായിക്കണ്ട. പിന്നെ ഈ പറഞ്ഞ ശിങ്കിടികളില്ലേ, അവര് നല്ല അസ്സൽ ഗുണ്ടകളാ. മുട്ടി നോക്കണോ
: ഇല്ലിക്കലെ ബസ്സൊക്കെ
💬 Comments
View all comments