0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

കാര്യമായി ഉണ്ടായില്ല. രാവിലത്തെ മഴ കണ്ടിട്ട് ടീച്ചർമാരൊക്കെ മടിച്ചതായിരിക്കും, കുറേ പേര് ലീവാണ്. എന്ന പിന്നെ ക്യാന്റീനിൽ പോയി ഓരോ ചായ കുടിച്ചേക്കാം എന്ന് കരുതി. നീതുവും പ്രവിയും കൂടെത്തന്നെ ഉണ്ട്. ഓരോ ചായയും പരിപ്പുവടയും എടുത്ത് ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങളുടെ സ്ഥിരം ടേബിളിൽ ചെന്നിരുന്നു.

ചൂട് ചായ ഊതി ഊതി കുടിച്ചുകൊണ്ട് ഇരിക്കുന്ന ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന തുഷാരയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി. ദൈവമേ ഇനി ഇന്നലെ രാത്രി അവളുടെ തന്തയെന്നൊക്കെ വിളിച്ചതിന് പകരം ചോദിയ്ക്കാൻ വരുന്നതായിരിക്കുമോ… ആവേശത്തിന് ഓരോന്ന് പറഞ്ഞിട്ട്, ഇനി പെണ്ണിന്റെ തലോടൽ കവിളിൽ ഏറ്റുവാങ്ങേണ്ടി വരുമോ…

തുഷാര : ഹലോ… വിരോധമില്ലെങ്കിൽ നിങ്ങൾ രണ്ടാളും ഒന്ന് മാറിത്തരുമോ, എനിക്ക് ഈ ഏട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.

നീതു : അത് ഇപ്പൊ ഞങ്ങൾ കേട്ടാലും വല്യ കുഴപ്പമൊന്നും ഇല്ല, നീ പറഞ്ഞോ

പ്രവി : നീതു നീ വന്നേ… കു.. കു..കുട്ടി ഇവിടെ ഇരുന്നോ, ഞങ്ങൾ പുറത്തുണ്ടാവും

എന്റെ കണ്ണുകൾ നീതുവിനോട് പോകാൻ പറയുമ്പോഴേക്കും പ്രവി അവളുടെ കൈയും പിടിച്ച് തിരിഞ്ഞു നടന്നു. ഉടനെ തുഷാര എനിക്ക് മറുവശത്തായി കസേര വലിച്ചടുപ്പിച്ച് ഇരുന്നു. കസേരയിൽ ചാരിയിരുന്ന് കാലിന്മേൽ കാൽ കയറ്റിവച്ചിരിക്കുന്ന എന്റെ മുന്നിൽ ടേബിളിൽ രണ്ട് കൈയും ചേർത്തുവച്ചിരുന്ന് തുഷാര എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ഇവൾക്ക് ഇത്രയും ധൈര്യമുണ്ടായിരുന്നോ. എത്ര കൂളായിട്ട ഇരിക്കുന്നേ. എനിക്കാണെങ്കിൽ ഹൃദയമിടിപ്പ് കൂടുന്നും ഉണ്ട്. പണ്ട് മീരയോട് ഇഷ്ടം പറയാൻ പോയപ്പോഴും ഇങ്ങനായിരുന്നു. പക്ഷെ ഇവിടെ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ

💬 Comments

View all comments