0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

കൂടിയായാൽ ശരിയാവില്ലെന്ന് തോന്നിയാവും അവൾ എന്നെ പിടിച്ചെഴുന്നേല്പിച്ച് ബാത്റൂമിലേക്ക് തള്ളിവിട്ടു. ഞാൻ കുളിച്ചൊരുങ്ങി താഴേക്ക് വന്നപ്പോഴേക്കും 'അമ്മ കഴിക്കാൻ എല്ലാം എടുത്തുവച്ചിട്ടുണ്ട്. കഴിച്ചു കഴിയുമ്പോഴും മഴ തകർത്ത് പെയ്യുകയാണ്. വരാന്തയിൽ ഇരുന്നുകൊണ്ട് മഴ കണ്ടിട്ട് എത്ര കാലമായി. മേൽക്കൂരയിൽ നിന്നും ഒഴുകിയിറങ്ങിയ വെള്ളം മുറ്റത്ത് കൂടി കുത്തിയൊലിച്ച് പോകുമ്പോൾ കടലാസ് തോണിയുണ്ടാക്കി കളിച്ച ആ കാലമൊക്കെ എത്ര പെട്ടെന്നാണ് മറഞ്ഞുപോയത്.

: ശ്രീ… മഴ കണ്ടിരുന്നാ മതിയോ, പോണ്ടേ

: ലെച്ചു ഇന്ന് ലീവാക്കിയാലോ…

: എന്തായാലും എഴുന്നേറ്റു, ഇനിയിപ്പോ ലീവാക്കിയിട്ട് എന്താ കാര്യം. നീ കാർ എടുക്ക്. സമയം ആയി

: കാറൊക്കെ എടുത്തിട്ട് കോളേജിൽ പോയാൽ പരമ ബോറാവില്ലേ..

: നീ വന്നേടാ ചെറുക്കാ… ഒരു ബോറും ഇല്ല

ലെച്ചുവിനെ ഇറക്കിവിട്ട് കോളജിന്റെ പാർക്കിങ്ങിൽ വണ്ടിയും ക്ലാസിലേക്ക് നടന്നു. എന്തൊരു മഴയായിരുന്നു, പ്രളയത്തിനുള്ള കോപ്പുകൂട്ടുവാണോ എന്തോ... ഇരുവശത്തും തലയെടുപ്പോടെ നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഓരോ ചുവടുകൾ മുന്നോട്ട് എടുത്ത് വയ്ക്കുമ്പോൾ മുകളിലെ വരാന്തയിൽ അരമതിലിൽ കൈകൾ ഊന്നി മഴക്കാല സൗന്ദര്യം ആസ്വദിക്കുന്ന കമിതാക്കളെ കാണാം. കമിതാക്കൾ മാത്രമല്ല, വായിനോക്കികളും ഉണ്ട്. അതിൽ പിന്നെ ആണെന്നോ പെണ്ണെന്നോ വെത്യാസം ഒന്നും ഇല്ല.

കാലത്ത് നല്ല മഴയായതുകൊണ്ട് ടീച്ചർമാരൊക്കെ വൈകിയെന്ന് തോനുന്നു. ആദ്യത്തെ പിരിയഡ് ആളൊന്നും ഉണ്ടായില്ല. ക്ലാസ്സിലെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. ഇന്നലെ തുഷാര കാണിച്ചത് എല്ലാവരും അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ക്ലാസിലെ എല്ലാവർക്കും രാവിലെ തന്നെ പറഞ്ഞു ചിരിക്കാൻ ഒരു അവസരം കിട്ടി. കിട്ടിയ അവസരം എന്തിനാ പാഴാക്കുന്നേ, ഞാനും ഇരുന്ന് ചിരിച്ചു…പിന്നല്ല.

ഉച്ചയ്ക്ക് ശേഷം ക്ലാസൊന്നും

💬 Comments

View all comments