0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.7K

പറ്റാത്ത ആൾക്ക് എങ്ങനാ അമ്മേ മറ്റൊരാളുടെ ആഗ്രഹങ്ങളുടെ ആഴം മനസിലാക്കാൻ പറ്റുക. അങ്ങനെ നോക്കുമ്പോ ശ്രീയേട്ടൻ ചെയ്തതല്ലേ ശരി. പുള്ളിയെ കെട്ടുന്ന പെണ്ണ് ശരിക്കും ഭാഗ്യമായുള്ളവളായിരിക്കും

: ശ്രീയേട്ടനോ…അവിടംവരെയൊക്കെ ആയോ

: ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതാ എന്റെ പൊന്നോ… ഇനി അതിൽ പിടിച്ച് കേറണ്ട

: അല്ല ഇത്രയും ഒക്കെ മനസിലാക്കിയിട്ടും പിന്നെ നീ എന്തിനാ നേരത്തെ അവനോട് അങ്ങനെ സംസാരിച്ചത്. നിനക്ക് ഒരു സോറി പറഞ്ഞൂടായിരുന്നോ

: ഹീ… അഭിമാൻ സമ്മതിക്കണ്ടേ…

: എന്തായാലും അവൻ നല്ല മോനാ, പാതിരാത്രി ഏതെങ്കിലും പെണ്ണ് വിളിച്ചാൽ അപ്പൊ തന്നെ നിലപാട് മാറ്റി ഒലിപ്പിച്ചോണ്ട് വരുന്ന പയ്യന്മാരെപോലെയല്ല..മോൾ എന്തായാലും നാളെ നേരിട്ട് സംസാരിക്ക്. ജാഡയൊന്നും ഇല്ലാതെ നല്ല മോളായിട്ട് വേണം പോകാൻ. പിന്നേ, നിന്റെ മിസ്റ്റർ വിളിയും, നിങ്ങൾ വിളിയും ഒന്നും വേണ്ട. ഏട്ടാന്ന് വിളിച്ചാൽ മതി.

: ഉത്തരവ് മഹാറാണി… നോക്കട്ടെ. പക്ഷെ തൊട്ടാവാടി ആവാനൊന്നും എന്നെകൊണ്ട് പറ്റില്ല. എന്നോട് കോർക്കാൻ വന്നാൽ ഞാനും വിടില്ല

: നീ എന്തെങ്കിലും ആക്ക്…

***********

പുലർച്ച മുതൽ പെയ്യുന്ന മഴയാണ്. ഇതുവരെ നിന്നിട്ടില്ല. നല്ല മഴ കാരണം പുതപ്പിനടിയിൽ നിന്നും ലെച്ചുവിന്റെ നഗ്നമേനി വിട്ടുപിരിയാൻ ശരീരം മടിച്ചു നിന്നു. സാധാരണ എണീക്കുന്നതിലും അരമണിക്കൂർ വൈകിയാണ് ലെച്ചു എണീച്ചത്. പെട്ടെന്ന് കുളിച്ചൊരുങ്ങി തണുത്ത കൈകളാൽ എന്നെ വന്ന് കെട്ടിപിടിച്ചതും ഞാൻ ഞെട്ടിയെണീച്ചുപോയി. മഴയുടെ സംഗീതവും കുളിരും ജനലിലൂടെ അരിച്ചിറങ്ങുന്നത് ആസ്വദിച്ച് അവളെയും കെട്ടിപിടിച്ച് ഇത്തിരിനേരം കിടന്നു. ഒന്നാമത് ലെച്ചു വൈകിയാണ് എഴുന്നേറ്റത്, അതിന്റെ കൂടെ എന്റെ കെട്ടിപിടിച്ചുള്ള കിടത്തം

💬 Comments

View all comments