Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
ഇഷ്ടം ഉള്ളിലൊതുക്കി അത് തുറന്നുപറയാൻ പറ്റാതെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിക്കും. അവർക്കും സന്തോഷമുണ്ടാവും പക്ഷെ, മനസുകൊണ്ട് പ്രണയിച്ച ആളോളം നമ്മളെ സന്തോഷിപ്പിക്കാൻ ആർക്കും ആവില്ല. എന്നുകരുതി എന്റെമോള് പോയി ആരെ വേണമെങ്കിലും പ്രേമിച്ചോ എന്നല്ല കേട്ടോ.. ഒന്നുമില്ലെങ്കിലും നല്ല സ്വഭാവവും നല്ല വീട്ടുകാരും ഉള്ള ആളായിരിക്കണം.
: ഇനി തമാശയല്ലാത്ത ഒരു കാര്യം അമ്മയോട് ചോദിക്കട്ടെ… അമ്മ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ
:പോത്തിനോടാണല്ലോ ദൈവമേ ഞാൻ വേദമോതിയത്…
ഞാൻ ഇപ്പോഴും പ്രേമിക്കുകയല്ലേ… നിന്റെ ഗുണ്ടാ രാജീവനെ
: ആ മൊരടനെയോ…
: ഡീ… സംഭവം ഞങ്ങൾ വഴക്കൊക്കെ കൂടും, എന്നാലും എനിക്കെന്റെ രാജീവേട്ടൻ കഴിഞ്ഞിട്ടേ ആരും ഉള്ളു
: അമ്മേ.. എനിക്ക് ആ ഏട്ടനോട് പ്രേമം ഒന്നും ഇല്ല, പക്ഷെ എന്തോ ഒരു…. ആഹ്.. എനിക്കറിയില്ല. ടീച്ചർ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കെന്തോ ആളെ നല്ലൊരു ഹീറോ ആയിട്ടാ തോന്നിയത്.
: അതിനുമാത്രം ടീച്ചർ എന്താ നിന്നോട് പറഞ്ഞത്
: രാജ്യം മുഴുവൻ ആദരിക്കുന്ന ഒരു പട്ടാളക്കാരന്റെ മകനാ. അതിന്റെ എല്ലാ തന്റേടവും ഒത്ത നല്ലൊരു മനസുള്ള ആളാ. തെറ്റ് കണ്ടാൽ ആളും തരവും നോക്കാതെ ഇടപെടും, അടിയാണെങ്കിൽ അടി, അതാണ് പണ്ടത്തെ ശ്രീലാൽ. ഒരു പെണ്ണിനോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. പണ്ട് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു പോലും പക്ഷെ അവൾ തേച്ചിട്ടുപോയി. തന്റെ ആഗ്രഹങ്ങളൊക്കെ വേണ്ടെന്ന് വച്ചിട്ട് ഇയാൾക്ക് വേണമെങ്കിൽ ആ പണക്കാരി പെണ്ണിനെയും കെട്ടി അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി ജീവിക്കാമായിരുന്നു. പക്ഷെ അവിടെയും ശ്രീ വേറിട്ടുനിന്നു. സ്വന്തം ആഗ്രഹങ്ങൾ സാധിക്കാൻ
💬 Comments
View all comments