Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
തുറന്നു. ഫോണിലെ സംഭാഷണം മുഴുവൻ അമ്മയ്ക്ക് കേൾപ്പിച്ചുകൊടുത്തു. ഇന്ദിര ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി വാതിലും അടച്ച് ലൈറ്റും ഓഫാക്കി തുഷാരയെ കെട്ടിപിടിച്ച് കിടന്നു…
: ഹലോ,..... എന്നെ കെട്ടിപിടിച്ച് കിടക്കാൻ അല്ല അമ്മയെ ഇങ്ങോട്ട് വിളിച്ചത്, പൂതി മാറിയില്ലെങ്കിൽ പോ.. താഴെ പോയി അച്ഛനേം കെട്ടിപിടിച്ച് കിടന്നോ
: ഡി…പൊട്ടീ… ലൈറ്റ് ഓഫാക്കിയത് അതിനല്ല, അഥവാ നിനക്ക് എന്റെ മുഖത്ത് നോക്കി പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ എന്ന് വിചാരിച്ചിട്ടാ…
: അമ്മയെന്താണീ പറഞ്ഞുവരുന്നത്….
: നീ തുറന്ന് പറഞ്ഞോ… നിനക്ക് അവനെ ഇഷ്ടമല്ലേ
: ഇതല്ലാതെ മനസ്സിൽ ഒരു ചിന്തയും ഇല്ലേ… ഇഷ്ടമല്ല കോപ്പ്
: അല്ലെങ്കിൽ പിന്നെ നിനക്ക് എങ്ങനാ അവന്റെ നമ്പർ കിട്ടിയത്, പോട്ടെ ഈ പാതിരാത്രി എന്തിനാ വിളിച്ചത്, നീ കുറേ പേരോട് വഴക്ക് കൂടിയിട്ടുണ്ടല്ലോ, ഇവനെ മാത്രം എന്താ ഇത്ര ഓർത്തിരിക്കാൻ,
പെണ്ണിന് വിശപ്പില്ല, ഉറക്കമില്ല…. ഇതൊക്കെ പിന്നെ എന്തിന്റെ ലക്ഷണമാ .. ഞാൻ കളിയാക്കുവൊന്നും ഇല്ല, നീ പറ
: അമ്മയായിപ്പോയി ഇല്ലെങ്കിൽ ചവിട്ടി താഴെ ഇടും ഞാൻ… കിടന്നുറങ്ങിയേ
: മോളേ… ഇനി തമാശയല്ലാത്ത ഒരു കാര്യം പറയട്ടെ,
ഇഷ്ടം ഒക്കെ നമുക്ക് മനസ്സിൽ തോന്നുന്നതാ. അങ്ങനെ തോന്നാൻ വലിയ സമയം ഒന്നും വേണ്ട, ചിലപ്പോ ഒരു തവണ കണ്ടാൽ മതി മനസ് പറയും അയാളെ സ്വാന്തമാക്കണമെന്ന്, അതുപോലെ എപ്പോഴെങ്കിലും ഉള്ളിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് മറച്ചുവയ്ക്കരുത്. എല്ലാ മനുഷ്യനും പ്രണയമുണ്ട്, ചിലർ അത് തുറന്ന് പറഞ്ഞ് താൻ സ്നേഹിച്ചയാളെ സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കും. എന്നാൽ ചിലർ
💬 Comments
View all comments