Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
നാറുന്നത്..
……………
ഈ മഴയെ എന്താ വേണ്ടതെന്നറിയോ… പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോ കറക്ടായിട്ട് വന്നോളും. ലെച്ചുവിനോട് ഓട്ടോ വിളിച്ച് പോകാൻ പറഞ്ഞിട്ട് ഞാൻ വരാന്തയിൽ തന്നെ നിന്നു. എല്ലാവരും പോയിക്കഴിഞ്ഞെന്ന് തോനുന്നു. എനിക്കാണെങ്കിൽ പ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണ് ആ പൂതനയുടെ വരവ്. ഈ പൂറിമോള് മനഃപൂർവം കുടയെടുക്കാതെ വരുന്നതാണോ. ഇന്നലെവരെ എന്റെ മുഖത്ത് നോക്കാതിരുന്ന പെണ്ണാ. ഇന്നിപ്പോ എന്നെ നോക്കി ചിരിക്കുവാണല്ലോ. ആക്കിയ ചിരിയാണോ, എന്തെങ്കിലും ആക്കട്ടെ. മൈൻഡ് ചെയ്യണ്ട. അവസരം വരട്ടെ അപ്പൊ കാണിച്ചു തരാം.. അയ്യോ പണ്ടാരം എന്റെ അടുത്തേക്കാണല്ലോ വരുന്നത്. അല്ല ശ്രീ നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ… സ്ട്രോങ്ങായിട്ട് നിക്കടെ.. ഇങ്ങനെ മനസ് ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു.
സ്നേഹ : എന്തുപറ്റി ബ്രോ… ഇന്ന് കാറെടുത്തില്ലേ..
മൈൻഡ് ആക്കണ്ട.. മിണ്ടാതിരിക്കാം . ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്ന എന്റെ മുന്നിൽ തുഷാരയുടെ കൈകൾ ഉയർന്നു… ദൈവമേ ഇതെന്റെ കുടയല്ലേ. മൈര്.. അപ്പൊ എല്ലാം ഇവളുടെ നാടകം ആയിരുന്നോ.. അങ്ങനെ വിട്ടാൽ പറ്റില്ല
: ഡി… ഈ കുട എന്റെയല്ലേ
: അതെന്താ ഇതിന്റെ മുകളിൽ പേരെഴുതി വച്ചിട്ടുണ്ടോ
: എനിക്കറിയാം എന്റെ കുട കണ്ടാൽ… തന്നിട്ട് പോകാൻ നോക്ക്
: മോനെ ശ്രീലാലേ, പോപ്പി ഈ കുട ഒന്നേ ഇറക്കിയുള്ളോ… അല്ല ഇത്ര ഉറപ്പിച്ചു പറയാൻ
( പുല്ല്… വീണ്ടും കയ്യീന്ന് പോയി… എന്റെ ദൈവമേ എനിക്കിപ്പോ കണ്ടകശനി ആണോ..മിക്കവാറും ഈ പൂറിമോളെ ഞാൻ കൊല്ലും. ഞാൻ മിണ്ടാതിരിക്കുന്നത് കണ്ട് സ്നേഹ ഇടയിൽ കയറി…)
: വീണ്ടും പല്ലുവേദന തുടങ്ങിയോ…ബ്രോ
: ആടി..
💬 Comments
View all comments