Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
ശാരീരിക പീഡനം സഹിച്ചാൽ മതിയല്ലോ.. ഇവൾ എന്തോ ഒരു തരം സൈക്കോ പീഡനമാണ് എന്നോട് ചെയ്യുന്നേ…ഏതെങ്കിലും ആണായിരുന്നെങ്കിൽ പണ്ടേ അവന്റെ കൈ ഞാൻ തല്ലിയൊടിച്ചിട്ടുണ്ടാവും. ഇത് ഒന്നും ചെയ്യാനും പറ്റുന്നില്ല… വല്ലാത്തൊരു അവസ്ഥയായിപ്പോയി
: ശ്രീ അറ്റകൈക്ക് അവളെ കേറി പ്രേമിച്ചാലോ…
: എന്റെ ലച്ചൂ…. ഞാൻ എന്ത് പറഞ്ഞാലും കൌണ്ടർ അടിക്കുന്ന അവളോടാണോ പോയി ഇഷ്ടമാണെന്ന് പറയേണ്ടത്. കണക്കായിപ്പോയി, പക്ഷെ അവൾ മൈക്ക് വച്ച് എന്നെ നാണംകെടുത്തും. മാത്രമല്ല ഇഷ്ടമൊക്കെ മനസ്സിൽ നിന്നും വരേണ്ടതല്ലേ
: മനസ്സിൽ നിന്നാ വരേണ്ടത്…. നീ ഇപ്പൊ അവളോടുള്ള ശത്രുതയൊക്കെ മാറ്റിവച്ച് തുഷാരയെ ഒരു പെണ്ണായി കണ്ടുനോക്കിയേ..
: അവൾ സുന്ദരിയാണ്, ഇഷ്ടംപോലെ പിള്ളേര് പുറകെ നടന്നിട്ടും ആരോടും ഒന്ന് ചിരിക്കുകപോലും ചെയ്തിട്ടില്ല, അറിവും ഉണ്ട്, കാര്യങ്ങൾ നടത്താനുള്ള ചുറുചുറുക്കും ഉണ്ട്, എടീന്ന് വിളിച്ചാൽ പോടാന്ന് പറയാനുള്ള തന്റേടവും ഉണ്ട്. പക്ഷെ…
: ഇത്രയൊക്കെ നീ അവളെ മനസിലാക്കിയിട്ടുണ്ടെങ്കിൽ നിന്റെ ഉള്ളിലും എവിടെയോ തുഷാരയോടുള്ള പ്രണയമുണ്ട്…ഒരുനാൾ അത് പുറത്തുവരും..
: ഒലക്ക… എടി ഇതൊക്കെ അവളുടെ നാടകം ആണ്. ഈ കാശുള്ള വീട്ടിലെ പിള്ളേർക്കൊക്കെ ഓരോ വൃത്തികെട്ട ഹോബി കാണില്ലേ, അതുപോലെ എന്തോ ആണ്… മതി ഇനിയും പറഞ്ഞാൽ ചിലപ്പോ എനിക്ക് പ്രാന്താവും. കിടക്കാം വന്നേ ….
……….
കണ്ണടച്ചു കിടന്നാൽ തുഷാരയെന്ന വടയെക്ഷിയുടെ രൂപമാണ് മനസ്സിൽ. ഒരു ആത്മാവ് നമുക്ക് ചുറ്റും കറങ്ങിനടന്നാൽ എങ്ങനുണ്ടാവും, അതേ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. ഒരു സന്തോഷവും ഇല്ല, കോളേജിൽ പോവാനുള്ള മൂടോക്കെ പോയി. ഇടയ്ക്കിടെ ലീവാക്കി വീട്ടിൽ തന്നെ ഇരുന്നു. അമ്മയുടെ
💬 Comments
View all comments