Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]
മടിയിൽ തലവച്ച് എത്രനേരം കിടന്നെന്ന് അറിയില്ല. ഇന്ദ്ര ചന്ദ്രനെ ഭയപ്പെടാതെ നടന്ന ചെക്കനാ, ഇപ്പൊ ഒരു പെണ്ണുകാരണം എല്ലാം ചോർന്നുതുടങ്ങി. പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു.
ആകെ ഒരു ഉന്മേഷമില്ലാത്ത അവസ്ഥ. കോളേജിൽ പോക്കൊക്കെ താളംതെറ്റി. ഗ്രൗണ്ടിൽ വല്ലപ്പോഴും പോയാൽ ആയി. കിച്ചാപ്പി എന്നും വീട്ടിൽ വരും അവനോട് മനസുതുറക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്. അവസാനം കിച്ചാപ്പി എന്നെയും കൂട്ടി ഓരോ കാര്യങ്ങളിൽ മുഴുകിത്തുടങ്ങിയതിൽ പിന്നെ മനസിന് എന്തോ വലിയ ആശ്വാസം കിട്ടിയപോലുണ്ട്. അതിനിടയിൽ കൂട്ടുകാരെല്ലാം ചേർന്ന് നല്ലൊരു യാത്രപോയി വന്നപ്പോഴേക്കും മനസൊക്കെ ഒന്ന് ഫ്രഷായി. സ്ഥിരമായി കോളേജിൽ പോകാൻ തുടങ്ങിയെങ്കിലും അടങ്ങി ഒതുങ്ങി പഠിപ്പിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ബുജിയായി ഞാൻ മാറിത്തുടങ്ങിയെന്ന സത്യം ഞാൻ പതുക്കെ തിരിച്ചറിഞ്ഞു. കോളേജിൽ ഉണ്ടായിരുന്ന കൂട്ടുകെട്ടൊക്കെ താളംതെറ്റി. ആരോടും അധികം കൂട്ടുകൂടാതെ ഒതുങ്ങി ജീവിക്കുന്ന എന്റെ നല്ല കൂട്ടുകാരിയായി പ്രിൻസി ടീച്ചർ മാത്രമാണ് ഇപ്പോൾ ഉള്ളത്. തുഷാര പലതവണ എന്നെ കാണാൻ ശ്രമിച്ചെങ്കിലും അവൾക്ക് മുഖംകൊടുക്കാതെ, അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ ജീവിക്കാൻ ഞാൻ പഠിച്ചു.
അതിനിടയിൽ ഒരു ദിവസം മീരയുടെ കല്യാണഫോട്ടോ പ്രിൻസി എനിക്ക് കാണിച്ചുതന്നപ്പോഴും എന്റെ മനസ് പിടഞ്ഞില്ല. കാരണം ഞാൻ അത്തരം ഒരു മനുഷ്യനല്ല ഇപ്പോൾ. എന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഓജസും തേജസുമുള്ള ശ്രീ മരിച്ചു. ആരോടും പരാതിയില്ല. നടന്നതെല്ലാം നല്ലതിനെന്ന ചിന്ത മാത്രം.
…………..
കോളേജ് ആന്വൽ ഡേയ് ഫങ്ക്ഷന് തിരിതെളിഞ്ഞ അവസരത്തിൽ സമാപന സമ്മേളന വേദിയിൽ ആങ്കറായി നിൽക്കുന്നത് തുഷാരയും മനുവുമാണ്. സ്റ്റേജിന്റെ ഏറ്റവും പുറകിൽ പ്രിൻസിയുടെ അരികിൽ ഇരിക്കുന്ന എന്റെ
💬 Comments
View all comments