0%

Chapter Title : അരളിപ്പൂന്തേൻ 4 [Wanderlust]

Author : wanderlust Read All Parts 8.9K

അടുത്ത് പ്രവിയും നീതുവുമുണ്ട്. പഴയ ശ്രീലാൽ ആണെങ്കിൽ ഇന്ന് മനുവിന് പകരം ആ സ്റ്റേജിൽ ഞാൻ ഉണ്ടാവേണ്ടതാണ്. സങ്കടമൊന്നും ഇല്ല. മനു ഇപ്പോഴും എന്റെ നല്ല കൂട്ടുകാരൻ ആണ്. അവസാനമായി നന്ദി പ്രകാശനത്തിന് പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ തുഷാരയാണ് വന്നത്. വാക്കുകൾ സ്പുടമായി ഉച്ചരിച്ചുകൊണ്ട് നല്ലൊരു നന്ദി പ്രകാശനം കഴിഞ്ഞ് എല്ലാവരും എഴുന്നേൽക്കാൻ നേരം തുഷാര ഒരുമിനിറ്റെന്ന് പറഞ്ഞു. എല്ലാവരും കസേരയിൽ തന്നെ ഇരുന്ന് അവളുടെ വാക്കുകൾക്കായി കാതോർത്തിരുന്നു..

“ഒരു മുഖവുരയില്ലാതെ നിങ്ങൾക്കുമുന്നിൽ എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ ഇപ്പോൾ വേദിയിലിരിക്കുന്ന എല്ലാവർക്കുമായി നന്ദി പറയുകയുണ്ടായി. അത് വെറും കാപട്യമായിരുന്നു. എനിക്ക് മനസ് തുറന്ന് നന്ദിപറയാനുള്ളത് ഒരാളോട് മാത്രമാണ്. അഹങ്കാരിയായ എന്നെ ഇന്ന് ഈ കോളേജിലെ നല്ലൊരു വിദ്യാർത്ഥിയാക്കി മാറ്റിയ ആ ആളോട്, ഇത്രയും വലിയൊരു പരിപാടിയിൽ ഞാൻ ഈ സ്റ്റേജിനെ അഭിമുകീകരിക്കാൻ എനിക്ക് അവസരമൊരുക്കിയത് അയാളാണ്, തുഷാരയെന്ന തന്റേടിയായ അഹങ്കാരി പെണ്ണിനെ നല്ലവഴിക്ക് കൊണ്ടുവരാൻ ആ വ്യക്തി സ്വയം ഇല്ലാതായി. എനിക്കുവേണ്ടി എരിഞ്ഞടങ്ങിയ ചാരമാണ് അയാളിന്ന്. എന്റെ വാശിയും കുറുമ്പും ഒരാളുടെ സന്തോഷങ്ങൾ കെടുത്തിയപ്പോൾ അതെനിക്കൊരു ഹരമായിരുന്നു. വർഷങ്ങളോളം സ്നേഹിച്ച പെണ്ണ് ഇട്ടെറിഞ്ഞുപോയപ്പോഴും പതറാതെ നിന്ന ആ നിലപാടിന്റെ ആൾരൂപം തുഷാരയെന്ന വെറും പീറപ്പെണ്ണിന്റെ ചെയ്തികൾ കാരണം താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചെടുത്ത തീരുമാനത്തിന് മുന്നിൽ അടിപതറിയ ആ ദുഖകരമായ കാഴ്ച്ച എന്റെ കണ്ണുകളെ തുറപ്പിച്ചത് പുതിയൊരു ലോകത്തേക്കാണ്. ഇന്ന് നിങ്ങൾ കാണുന്ന തുഷാരയെന്ന പുതിയ ലോകത്തിലേക്ക്. ആ വ്യെക്തിയോടുള്ള നന്ദിയും കടപ്പാടും ഞാൻ ഈ അവസരത്തിൽ കൂപ്പുകൈകളോടെ നിങ്ങൾക്കുമുന്നിൽ വയ്ക്കുന്നു. ആ മഹത് വ്യക്തി

💬 Comments

View all comments