0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 956

അമരുമ്പോൾ മനസും ശരീരവും ഒരുപോലെ കുളിരിൽ മുങ്ങി.   കണ്ണാടിയിൽ തെളിഞ്ഞ അവളുടെ മുഖം പതിഞ്ഞത് മനസിന്റെ ആഴങ്ങളിലാണ്. ഇത്രയും സുന്ദരിയായിരുന്നോ എന്റെ പെണ്ണ്. ഇത്രയും നാൾ ഈ കണ്ണുകൾ അവളുടെ സൗന്ദര്യം കാണാതെ പോയല്ലോ. കൂട്ടംതെറ്റിയ മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്ന മനോഹര ദൃശ്യം. കാട്ടുചോലപോലെ അരക്കെട്ടിലേക്ക് ഒഴുകിയിറങ്ങിയ കേശഭാരം തുഷാരയെന്ന വെണ്ണക്കൽ ശിൽപ്പത്തിനഴകാണ്. ആ മുടിയിഴകൾക്കിടയിലൂടെ അവളെ പുൽകാൻ ഏതൊരു കൈകളും കൊതിക്കും. വിരിഞ്ഞ ചെന്താമര ചുണ്ടിൽ ഒട്ടിയിരിക്കുന്ന വില്ലുപോലെ കൊത്തിയെടുത്ത മേൽച്ചുണ്ടിന് മുകളിൽ കുഞ്ഞു സ്വർണരാജികളിൽ പൊടിയുന്ന വിയർപ്പുതുള്ളിപോലെ തിളങ്ങുന്ന മുഖത്തിൽ, മാൻപേട മിഴികൾക്ക് അലങ്കാരമാകും നീളൻ പുരികങ്ങൾ. പുഞ്ചിരി തൂകുമ്പോൾ ചുണ്ടുകൾക്കിടയിൽ വിടരുന്ന പാൽവെള്ള പല്ലുകൾ പോലെ നെറ്റിയിലെ കറുത്ത പൊട്ടുപോലും തുഷാരയെന്ന വശ്യസുന്ദരിയുടെ അഴകിന്റെ കാവലാളാണ്. വിജനമായ വഴിയിൽ ആളൊഴിഞ്ഞ വ്യൂ പോയിന്റിൽ ചൂട് ചായ ഊതി കുടിക്കുമ്പോൾ

💬 Comments

View all comments