Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
തിരിവും നിറഞ്ഞ വിജനപാതയിലൂടെ ഒഴുകിനടക്കാൻ തുഷാരയും കൂടെയുള്ളത് പുതിയ അനുഭവമാണ്.
ബൈക്കിന്റെ പുറകിൽ എന്നെയും കെട്ടിപിടിച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിലെ സന്തോഷത്തിന് അതിരില്ല. ഇരുകൈകളും എന്റെ നെഞ്ചോട് ചേർത്തുപിടിച്ച് എന്നിലേക്ക് ഒട്ടിച്ചേർന്നിരിക്കുന്ന അവളുടെ കൂർത്ത മുലകൾ മുതുകിൽ അമരുമ്പോൾ മനസും ശരീരവും ഒരുപോലെ കുളിരിൽ മുങ്ങി.
കണ്ണാടിയിൽ തെളിഞ്ഞ അവളുടെ മുഖം പതിഞ്ഞത് മനസിന്റെ ആഴങ്ങളിലാണ്. ഇത്രയും സുന്ദരിയായിരുന്നോ എന്റെ പെണ്ണ്. ഇത്രയും നാൾ ഈ കണ്ണുകൾ അവളുടെ സൗന്ദര്യം കാണാതെ പോയല്ലോ. കൂട്ടംതെറ്റിയ മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്ന മനോഹര ദൃശ്യം. കാട്ടുചോലപോലെ അരക്കെട്ടിലേക്ക് ഒഴുകിയിറങ്ങിയ കേശഭാരം തുഷാരയെന്ന വെണ്ണക്കൽ ശിൽപ്പത്തിനഴകാണ്. ആ മുടിയിഴകൾക്കിടയിലൂടെ അവളെ പുൽകാൻ ഏതൊരു കൈകളും കൊതിക്കും. വിരിഞ്ഞ ചെന്താമര ചുണ്ടിൽ ഒട്ടിയിരിക്കുന്ന വില്ലുപോലെ കൊത്തിയെടുത്ത മേൽച്ചുണ്ടിന് മുകളിൽ കുഞ്ഞു സ്വർണരാജികളിൽ പൊടിയുന്ന വിയർപ്പുതുള്ളിപോലെ തിളങ്ങുന്ന മുഖത്തിൽ, മാൻപേട മിഴികൾക്ക് അലങ്കാരമാകും നീളൻ പുരികങ്ങൾ. പുഞ്ചിരി തൂകുമ്പോൾ ചുണ്ടുകൾക്കിടയിൽ വിടരുന്ന പാൽവെള്ള പല്ലുകൾ പോലെ നെറ്റിയിലെ കറുത്ത പൊട്ടുപോലും തുഷാരയെന്ന വശ്യസുന്ദരിയുടെ അഴകിന്റെ കാവലാളാണ്. വിജനമായ വഴിയിൽ ആളൊഴിഞ്ഞ വ്യൂ പോയിന്റിൽ ചൂട് ചായ ഊതി കുടിക്കുമ്പോൾ മുന്നിൽ കാണുന്ന വിസ്മയകാഴ്ചയേക്കാൾ മനസ് നിറച്ചത് അവളുടെ പാൽപുഞ്ചിരി തൂകിയ മുഖമാണ്.
: ഏട്ടാ…
: ഉം….
: മ്ച്….. (മുതുക് രണ്ടും കുലുക്കികൊണ്ട് ചുണ്ടിൽ ചായഗ്ലാസും കണ്ണുകൾ എന്റെ മുഖത്തേക്കും നോക്കികൊണ്ട് അവൾ നിന്നു)
: പറയെടി കാന്താരി…
: ഏട്ടൻ എന്താ ആലോചിക്കുന്നേ..
: വൈകിപ്പോയല്ലോ പെണ്ണേ നിന്റെ മൊഞ്ച് കാണാൻ..
: കളിയാക്കല്ലേ… അത്രയ്ക്ക് മൊഞ്ചത്തിയാണോ
: പിന്നല്ലാതെ… എന്റെ
💬 Comments
View all comments