0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.5K

മനസ്സിൽ ഏറ്റവും സുന്ദരിയായ പെണ്ണ് എന്റെ പെണ്ണാണ്.

: അപ്പൊ മീരയോ…

: അവളുടെ അമ്മേടെ…..

: പറഞ്ഞോ പറഞ്ഞോ…

: വേണ്ട…

: ഇനി ഏട്ടൻ അവരെ തെറിയൊന്നും പറയണ്ട. ആ ഏച്ചി കാരണം അല്ലെ എനിക്ക് ഈ മൊതലിനെ കിട്ടിയത്

: ശരിയാ അല്ലെ… എന്നാലും അവളെന്നോട് പറഞ്ഞ ഡയലോഗ് ഓർക്കുമ്പോ എനിക്ക് തരിച്ചു കേറും.

: ആഹ്… ഇപ്പോഴാ ഓർത്തത്. ഏട്ടനോട് ആ ഏച്ചി പറഞ്ഞതൊക്കെ ഫോണിൽ ഇല്ലേ. അതൊന്ന് എനിക്ക് അയച്ചുതരോ..

: അതെന്തിനാ…

: അമ്മയ്ക്ക് കേൾപ്പിച്ചുകൊടുക്കാനാ… അന്നേ ചോദിച്ചതാ. പക്ഷെ നമ്മൾ ഇപ്പോഴല്ലേ അടുത്തത്.

: നിന്നോട് ലെച്ചുവാണോ ഈ കാര്യം പറഞ്ഞത്…

: റെക്കോർഡ് ഉള്ളത് ലെച്ചു ചേച്ചിയാ പറഞ്ഞത്..

: നീ അത് അമ്മയ്ക്കൊന്നും കേൾപ്പിച്ചു കൊടുക്കല്ലേ… അതിൽ നല്ല തെറിയൊക്കെ ഉണ്ട്

: അതൊക്കെ ഇന്ദിരാമ്മ ചിരിച്ചോണ്ട് കേൾക്കും… ഏട്ടന് അറിയാഞ്ഞിട്ടാ അമ്മയെ. എന്റെ ബെസ്ററ് ഫ്രണ്ടാ.. മൈ ക്രൈം പാർട്ണർ.

: ഉം….എന്ന വിട്ടാലോ.. ഇനി നേരെ മല കയറി വേറൊരുവഴിക്ക് കോളേജിലേക്ക് പോകാം.

: ഡെയിലി ഇതുപോലെ കറങ്ങിയാലോ… ഇനിയിപ്പോ പഠിച്ചിട്ട് എന്താക്കാനാ. പരീക്ഷയ്ക്ക് ഉള്ളതൊക്കെ ആയി

: ഡീ… അടി കിട്ടുമേ. നന്നായി പഠിച്ച് എഞ്ചിനീയർ ആയിട്ട് എന്റെ വീട്ടിലേക്ക് കയറിയാ മതി…

: അയ്യോ… നല്ല ആളോടാണല്ലോ പറഞ്ഞത്. എല്ലാം മായിച്ചേക്ക്.. നമുക്ക് ലീവുള്ള ദിവസം കറങ്ങാം

കാടും മലയും താണ്ടി പ്രകൃതി രമണീയതയിൽ നിന്നും നഗര വീഥികളിലേക്ക് വണ്ടി പാഞ്ഞു. ബേങ്കിൽ ചെന്ന് ബാഗുമായി പുറത്തിറങ്ങുമ്പോഴേക്കും കോളേജ്

💬 Comments

View all comments