0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.5K

വിട്ട് കുട്ടികൾ പുറത്തേക്ക് വരുന്നതേ ഉള്ളു. ഡ്യൂട്ടി കഴിഞ്ഞ് ലെച്ചുവും ഞങ്ങളുടെ കൂടെ കൂടി. കൂൾബാറിലേക്ക് കയറുന്നത് നീതുവും ടീമും കണ്ടെന്ന് തോനുന്നു. അവളും പ്രവിയും ഓടിയെത്തി. ബസ്സ്റ്റോപ്പിൽ പ്രിൻസി ഉണ്ടെങ്കിലും ബസ്സിന് സമയമായതുകൊണ്ട് അവൾ വന്നില്ല. എല്ലാവരും ഓരോ ഫലൂദയും കഴിച്ച് പിരിയുമ്പോഴും തുഷാര ഏതോ സ്വപ്നലോകത്തിൽ തന്നെയാണ്. ടേബിളിന് അടിയിൽക്കൂടി കൈയ്യിട്ട് അവളുടെ തുടയിൽ ഒന്ന് പിച്ചിയതും പെണ്ണ് ഞെട്ടി..

: അല്ലെടി കാന്താരി, നിന്നെ ഞാൻ വീട്ടിൽ കൊണ്ടുവിടേണ്ടി വരുമോ.. സ്റ്റോപ്പ് എത്തുമ്പോ ഇറങ്ങുമോ എന്റെ മോള്, അല്ല സ്വപ്നവും കണ്ടിരിക്കോ…

: കൊണ്ടാക്കുമോ… ഞാൻ ഇവിടെ തന്നെ ഇരിക്കാം, ഏട്ടൻ വേഗം ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് വാ

: ദൈവമേ.. ചോദിച്ച ഞാൻ കെണിഞ്ഞല്ലോ…

: ഒന്ന് കൊണ്ടുവിടെടാ ശ്രീകുട്ടാ… ഞാൻ ഓട്ടോ പിടിച്ച് പൊക്കോളാം

: അത് വേണ്ട… ലെച്ചു വന്നേ, ഞാൻ വീട്ടിൽ ആക്കാം. തുഷാരെ നീ ആ സ്റ്റോപ്പിൽ പോയി ഇരുന്നോ, സ്‌നേഹേ.. നീ പോയേക്കല്ലേ മോളെ, ഏട്ടൻ വരുന്നവരെ എന്റെ കൊച്ചിനെ നോക്കിക്കോണേ…

: അയ്യോ കൊച്ചോ… നിങ്ങൾ രണ്ടാളും വിചാരിച്ചാൽ ഒരു കൊച്ചുണ്ടാവേണ്ട പ്രായമൊക്കെ പണ്ടേ കഴിഞ്ഞു….

: ഡീ ഡീ…

തുഷാര ഇരുന്ന അതേപോലെ ബൈക്കിന്റെ പുറകിൽ എന്നോട് ഒട്ടിച്ചേർന്നിരിക്കുന്ന ലെച്ചുവിന്റെ കൈകൾ വയറിലമർന്നു. എന്റെ മുതുകിൽ ചെറുതായൊന്ന് കടിച്ച അവൾ കണ്ണാടിയിലൂടെ മുഖത്തേക്ക് നോക്കുന്നത് എനിക്കും കാണാം.

: ഡാ കള്ളാ… എന്ത് പണിയൊപ്പിക്കാനാ രണ്ടുംകൂടെ പോയത്…

: ഒന്ന് പോ ലെച്ചു… ഞങ്ങൾ ചുമ്മാ ബൈക്കിൽ കറങ്ങിയതേ ഉള്ളു.

:

💬 Comments

View all comments