Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
ഉം… നടക്കട്ടെ….. ശ്രീകുട്ടാ, നിനക്ക് ഇപ്പോഴും എന്നോട് പ്രേമമാണോടാ
: അതെന്താ ലച്ചൂ അങ്ങനെ ചോദിച്ചേ …
: അല്ല നിന്റെ പെണ്ണിനെ അവിടെ ഇരുത്തിയിട്ട് എന്നെയുംകൊണ്ട് വന്നതോണ്ട് ചോദിച്ചതാ
: വന്നവഴി മറക്കാൻ പാടില്ലാലോ മോളെ ….പിന്നെ, ഇത് പ്രണയമല്ല കരുതലാണ്. നിന്നെ അങ്ങനെ മറക്കുമോടി പോത്തേ
: ഐവ…. മറക്കണ്ട പക്ഷെ മനസിലും വയ്ക്കണ്ട… അത് പിന്നെ രണ്ടാൾക്കും ബുദ്ദിമുട്ടാവും. നീ എന്റെ ജീവനല്ലെടാ.. അങ്ങനെ പോയാൽ മതി, കളങ്കമില്ലാത്ത നമ്മുടെ കുട്ടികാലം പോലെ.
: അപ്പൊ ഇന്നുമുതൽ നടയടക്കുമോ മോളെ…
: പോടാ… അത് ശരീരത്തിന്റെ ആവശ്യം അല്ലെ, അതിപ്പോ ആർക്കെങ്കിലും വേണ്ടെന്നുവയ്ക്കാൻ പറ്റോ… കിട്ടുന്ന സമയം അടിച്ചുപൊളിക്കുക. ലോകത്ത് അവസാനമില്ലാത്തതായി ഒന്നും ഇല്ല, അതുപോലെ ഇത് അവസാനിപ്പിക്കേണ്ട സമയം വരുമ്പോ നമ്മൾ പോലും അറിയാതെ ഇതൊക്കെ നിന്നോളും… എന്റെ അനിയൻകുട്ടൻ അതോർത്ത് ടെൻഷനാവണ്ട..
ലെച്ചുവിനെ വീട്ടിൽ ഇറക്കിവിട്ട് പെട്ടെന്ന് തന്നെ തിരിച്ചു. അമ്മ അപ്പൊത്തന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. എന്തായിരുന്നു ചെക്കന്റെ ഡിമാൻഡ്. ഇപ്പൊ ഊണിലും ഉറക്കത്തിലും തുഷാരയെന്ന ചിന്തയേ ഉള്ളു… എന്നാലും മനുഷ്യർ ഇങ്ങനെ മാറുമോ. ഈ പ്രണയമെന്ന് പറഞ്ഞാൽ ഒരുതരം ലഹരി തന്നെ. ഒരിക്കൽ രുചിച്ചാൽ പിന്നെ മോചനമില്ലാത്ത ലഹരി..
ബസ് സ്റ്റോപ്പിൽ എന്നെയും നോക്കിയിരിക്കുന്ന തുഷാരയുടെ ചുണ്ടുകൾ വിടർന്നു. വണ്ടി നിർത്തിയ ഉടനെ ഓടിച്ചാടി അടുത്തെത്തി..
: പോവാം…
: ഡീ… ആ പെണ്ണ് നിനക്കുവേണ്ടിയല്ലേ ഇത്രയുംനേരം ഇരുന്നത്, അവളെ കേറ്റിവിട്ടിട്ട് പോയാ പോരെ
: ഓഹ് അത് ശരിയാണല്ലോ…
സ്നേഹക്കുട്ടീ… നിന്റെ ബസ് വരാറായോടി…
:
💬 Comments
View all comments