Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
വന്ന് ചോറ് ചോദിക്കാൻ
: നീ ക്ഷമി.. ചോറ് താടി
: വാരിത്തരണോ.. വാ മടിയിൽ ഇരിക്ക്, എങ്കിൽ വാരിത്തരാം..
: അയ്യോ വേണ്ട.. അവളെങ്ങാൻ ഇറങ്ങിവന്നാൽ പിന്നെ അതുമതി. രണ്ടിനേം തലക്കടിച്ച് കൊല്ലും. റൂമിൽ എത്തിയിട്ട് നീ വേണ്ടുവോളം ഊട്ടിക്കോ… കടിച്ചി തള്ള
: കടിച്ചി തള്ള അല്ലേ… മോനിന്ന് ഒറ്റയ്ക്ക് കിടന്നാ മതി, ഞാൻ അവളുടെ കൂടെ കിടന്നോളാം
: എടി മുത്തേ, കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ, അല്ലെങ്കിലേ ഒരാഴ്ചയായിട്ട് പട്ടിണിയാ…
**************
തുഷാരയുമായുള്ള സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാമെന്ന് വിചാരിച്ചാണ് ചന്ദ്രേട്ടന്റെ അടുത്ത് പോവാമെന്ന് തോന്നിയത്. അപ്പോഴാണ് ലെച്ചുവിന് ഒരാഗ്രഹം, അവൾക്കും ഒന്ന് അടിച്ചാൽ കൊള്ളാമെന്ന്. പക്ഷെ പെണ്ണിന് ബിയർ മതി. ഈ രാത്രി ഞാൻ എവിടുന്ന് ഒപ്പിക്കാൻ. അവസാനം വണ്ടിയുമായി ബാറിൽ പോയി രണ്ട് ബിയറും വാങ്ങി വന്നപ്പോഴാണ് പെണ്ണിന്റെ മുഖം തെളിഞ്ഞത്. അടുക്കള പണിയൊക്കെ ഒരുക്കി ലെച്ചു വരുമ്പോൾ അമ്മ കാണാതെ രണ്ട് ഗ്ലാസും ടച്ചിങ്സും എടുക്കാൻ അവൾ മറന്നില്ല. മുകളിലെ ബാൽക്കണിയിൽ ചന്ദ്രപ്രഭയിൽ ചാരുപടിയിൽ ഇരുന്നുകൊണ്ട് ഞങ്ങൾ ബിയർബോട്ടിൽ പൊട്ടിച്ചു. രണ്ടു ഗ്ലാസ്സുകളിൽ പകർന്ന് ചീയേഴ്സ് പറഞ്ഞ് ചുണ്ടിലേക്ക് തണുത്ത ബിയർ ഒഴുക്കിയതും ഞാൻ അത്ഭുതപ്പെട്ടുപോയി. അപ്പൊ ഇവൾ ആദ്യമായിട്ടല്ലേ.. നല്ല അടിയാണല്ലോ. ആഹാ, എന്ന പിന്നെ രണ്ടെണ്ണംകൂടി വാങ്ങാമായിരുന്നു… (മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
: ഡാ പൊട്ടാ അതിന്റെ തണുപ്പ് പോകും, അടിക്കെടാ. മാത്രമല്ല ചീയേഴ്സ് പറഞ്ഞാൽ പിന്നെ ഒരു ഇറക്കെങ്കിലും എടുക്കണം. നിനക്ക് ഇതിന്റെ മര്യാദയൊന്നും അറിയില്ല അല്ലെ..
: ഗുരുവേ… അറിഞ്ഞില്ല…
…ഛേ ഇത്രയും
💬 Comments
View all comments