Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
: ആദ്യം ചിലപ്പോ എതിർപ്പൊക്കെ ഉണ്ടാവും.. അതൊക്കെ മാറിക്കോളും. നീ എന്തായാലും പോയി നോക്ക്. കൂടെ ആരാ വരുന്നത്
: കിച്ചാപ്പി… അല്ലാതെ വേറാര്. അവനല്ലേ എന്റെ ചങ്ക്
: വഴക്കൊന്നും ഉണ്ടാക്കല്ലേ ശ്രീകുട്ടാ.. എതിർപ്പൊക്കെ മാറി അവസാനം കല്യാണം കഴിഞ്ഞാൽ പിന്നെ നിന്റെകൂടി സ്വന്തക്കാരാ അവരൊക്കെ. പിന്നീട് അവരെ ഫേസ് ചെയ്യാനുള്ളതാ..
: ഇല്ലെടോ.. ഞാനായിട്ട് വഴക്കിന് പോവില്ല. എന്നുകരുതി ഗാന്ധിജി ഒന്നും ആവാൻ എന്നെ കിട്ടില്ല. കുറേയൊക്കെ ക്ഷമിക്കും, പിന്നെയും ചൊറിയാൻ നിന്നാൽ ഞാൻ ചിലപ്പോ എന്തെങ്കിലും ചെയ്തുപോകും
: നിന്നെ എനിക്ക് അറിയില്ലേ … നീ കൈ പോക്കാതിരുന്നാൽ മതി.
*************
തുഷാരയെ കൂടെ കൂട്ടിയതിൽ പിന്നെ സമയമൊക്കെ എത്രപെട്ടെന്നാ പോകുന്നത്. കോളേജ് പ്രവർത്തിസമയം കുറഞ്ഞുപോയോന്ന് ഒരു സംശയം. ഓരോ ദിവസം കഴിയുംതോറും തുഷാരയെ വിട്ടുപിരിയാൻ പറ്റാത്ത അത്ര അടുത്തുപോയി ഞാൻ. അവൾക്കാണെങ്കിൽ ഏതുനേരവും എന്റെ ചിന്ത മാത്രം. ശനിയാഴ്ച കോളേജ് വിട്ട് പിരിയാൻ നേരം ആദ്യമായി ഞാൻ എന്റെ കട്ടുറുമ്പിന്റെ മുഖം വടിയതായി കണ്ടു… അവളെയും കൂട്ടി വണ്ടിയുമെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി. വാടിയ മുഖത്തോടെ അവളെ യാത്രയാക്കാൻ എനിക്കാവില്ല. അതുകൊണ്ട് അവളെ സമാധാനിപ്പിക്കാതെ എനിക്ക് ഒരു സമാധാനമുണ്ടാവില്ല.
: എന്താ ഏട്ടാ ഇവിടേക്ക് വന്നേ..
: നിന്റെ ആരെങ്കിലും മരിച്ചോ…
: ഇല്ല… എന്തേ
: പിന്നെ എന്തിനാ മുഖത്ത് ഇത്ര സങ്കടം… എന്റെ പെണ്ണ് എന്നും ചിരിച്ചു കാണാനാ എനിക്ക് ഇഷ്ടം
: ഹീ…. മതിയോ
: നിന്റെ മുഖത്തെ ചിരിയല്ല മനസിലെ ചിരിയാണ് എനിക്ക് വേണ്ടത്. മുഖം മനസിന്റെ
💬 Comments
View all comments