0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.6K

കണ്ണാടിയാണെന്ന് കേട്ടിട്ടില്ലേ.. പറ എന്താ എന്റെ കാന്താരിയുടെ വിഷമം

: ഏട്ടാ… അച്ഛൻ

: അച്ഛൻ സമ്മതിക്കും… ഒരച്ഛനും മക്കളുടെ കണ്ണീര് കാണാൻ ആഗ്രഹിക്കില്ല. അച്ഛന് ചിലപ്പോൾ ഇത് പ്രായത്തിന്റെ എടുത്തുചാട്ടം ആയിട്ടായിരിക്കും തോന്നിയത്. നാളെ ഞാൻ വന്ന് സംസാരിക്കാം. എന്നിട്ടും ശരിയായില്ലെങ്കിൽ ഞാൻ എന്റെ അമ്മയെ കൂട്ടിയിട്ട് വരാം. ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും തുഷാരയെ സ്‌നേഹിക്കുന്നുണ്ടെന്ന് അച്ഛനറിയട്ടെ..

: ഏട്ടന് എത്ര ശതമാനം ഉറപ്പുണ്ട്…

: നൂറുശതമാനം… ഇല്ലിക്കൽ രാജീവൻ സ്വന്തം മോളുടെ കൈപിടിച്ച് എന്നെ ഏല്പിക്കും. എന്റെ മോള് പേടിക്കണ്ട, ഏട്ടനല്ലേ പറയുന്നേ. ഏതറ്റംവരെ പോയിട്ടായാലും നിന്നെ ഞാൻ സ്വന്തമാക്കും..

: ഇപ്പൊ വിഷമൊക്കെ മാറി..

: എന്ന മനസ് തുറന്നൊന്ന് ചിരിച്ചേ… എന്നിട്ട് അടുത്ത ബസ്സിന് കേറി പോവാൻ നോക്ക്

: ഇപ്പോഴെയോ… കുറച്ചു കഴിയട്ടെ ഏട്ടാ…

: വീട്ടീപ്പോടി… നാളെ കാണുമല്ലോ പിന്നെന്താ..

: ഉം… എന്ന ഒരുമ്മ തരോ…

: ഇവിടുന്നോ…

: ആരും ഇല്ല വേഗം താ…

: ഇപ്പൊ വേണ്ട… പക്ഷെ അധികം വൈകാതെ ഞാൻ തരും.

: എന്ന വായകൊണ്ടെങ്കിലും ഒന്ന് പറയെടോ

: ഉമ്……മ്മ..

: ഇനി പോവാം.

……………….

തുഷാരയെ സന്തോഷത്തോടെ യാത്രയാക്കിയെങ്കിലും എന്റെ ഉള്ളിൽ നല്ല ടെന്ഷനുണ്ട്. തുഷാരയുടെ മനസിലെ ചിരി നിലനിർത്തേണ്ടത് എന്റെ കടമയാണ്. എന്റെ ഒരു വാക്ക് ചിലപ്പോ അവൾക്ക് കൊടുക്കുന്ന സന്തോഷവും വിശ്വാസവും എത്രയായിരിക്കുമെന്ന് അളന്നുതിട്ടപ്പെടുത്താൻ പറ്റില്ല. ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും ഞാൻ കാരണം ഒരാൾ ചിരിക്കുന്നുണ്ടെങ്കിൽ അതല്ലേ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. നാളെ

💬 Comments

View all comments