Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
എന്താവുമെന്ന് കണ്ടുതന്നെ അറിയണം. പുള്ളി സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ല. രാത്രി കിച്ചാപ്പിയോട് സംസാരിച്ചിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു വിഷയം. ഒന്നും നടന്നില്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ നടത്താമെന്ന് കിച്ചാപ്പി പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അങ്ങനെ കണ്ട രാഷ്ട്രീയക്കാരുടെ ചട്ടുകമാവാൻ എന്റെ പെണ്ണിനേയും കുടുംബത്തേയും ഞാൻ വിട്ടുകൊടുക്കില്ല. കാലത്ത് ഒൻപതുമണിയോടുകൂടി ഇറങ്ങാമെന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. വഴിനീളെ മനസ് അസ്വസ്ഥമായിരുന്നു. വീട്ടിൽ എത്തിയ എന്നോട് അമ്മ കാര്യങ്ങൾ തിരക്കിയപ്പോൾ തുഷാരയുടെ അച്ഛന്റെ നിലപാട് തുറന്നുപറയേണ്ടിവന്നു. അമ്മ ഒട്ടും വിഷമിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ സമാധാനിപ്പിക്കാൻ ആയിരിക്കണം അമ്മ ഉറപ്പിച്ചു പറഞ്ഞു, എല്ലാം ഭംഗിയായി നടക്കുമെന്ന്. രാത്രി കിടക്കാൻ നേരം തുഷാരയുടെ ഫോണെത്തി.
: ഏട്ടാ കിടന്നോ..
: കിടന്നു, പക്ഷെ ഉറക്കം വന്നില്ല…
: അതെന്താ… ഇന്ന് പരിപാടിയൊന്നും ഉണ്ടായില്ലേ, ശനിയാഴ്ചയല്ലേ
: സാധനം ഉണ്ടായിരുന്നു, ഞൻ കഴിച്ചില്ല
: അതെന്തേ… ടെൻഷനിൽ ആണോ
: ഹേയ്… നാളെ നിന്റെ വീട്ടിൽ വരാനുള്ളതല്ലേ. അടിച്ചാൽ ശരിയാവില്ല. രാവിലെ കണ്ണൊക്കെ ഒരുമാതിരി ആയിരിക്കും. ഞാൻ ആദ്യമായിട്ട് തുഷാരയുടെ അച്ഛനെ കാണാൻ വരുന്നതല്ലേ, നല്ല മനസോടെ, നല്ല ശരീരത്തോടെ തന്നെ ആയിക്കോട്ടേന്ന് കരുതി
: അങ്ങനൊക്കെ ഉണ്ടോ…
: ഉം….പിന്നെ വേറെന്താ…( എന്റെ വാക്കുകളിൽ സന്തോഷമില്ലാത്തതുകൊണ്ടാവും അവൾ കൃത്യമായി അതുതന്നെ ചോദിച്ചു)
: എന്നെ സമാധാനിപ്പിച്ച ആളാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ.. എല്ലാം ശരിയാവും ഏട്ടാ. നമ്മുടെ ഇഷ്ടം സത്യമാണ്, അത് ആർക്കും തകർക്കാൻ പറ്റില്ല. തുഷാര ഏട്ടനുള്ളതാ. ഞാൻ വേറൊരാൾക്ക് കഴുത്തുനീട്ടി കൊടുക്കില്ല,… മതി ഇനി മനസ് തുറന്ന്
💬 Comments
View all comments