Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
പിന്നേം സെന്റി ആയോ… നന്ദിയൊക്കെ നീ തുഷാരയ്ക്ക് കൊടുത്തോ. ഞാൻ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അവളാ എന്റെ കൂടെ നിന്ന് നിന്റെ മനസ് മാറ്റിയത്. അവൾ അത്രയ്ക്കും ഇഷ്ടപെട്ടുപോയി നിന്നെ. നീ പറയാറില്ലേ ഞാനും അവളും ഫുൾ ടൈം ചാറ്റിങ് ആണെന്ന്.. നീ എന്റെ ഫോണെടുത്ത് നോക്കിക്കോ… മുഴുവൻ നിന്നെകുറിച്ചായിരിക്കും. ഇത്രയും കാലം നിന്റെ കൂടെ കിടന്ന ഞാൻപോലും നിന്നെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.. എന്റെ ശ്രീകുട്ടനെ അവൾ പൊന്നുപോലെ നോക്കും.
: ലെച്ചു… ഒരു സങ്കടം കൂടിയുണ്ട്.. എന്റെ കല്യാണം കഴിഞ്ഞാൽ നീ…
: അതോർത്ത് എന്റെ മോൻ പേടിക്കണ്ട… അപ്പോഴേക്കും എന്റെ അണ്ടർ വേൾഡ് കിംഗ് പാച്ചു അവതരിക്കും മോനേ… എത്രയൊക്കെ ഞാൻ നിന്നെ സ്നേഹിച്ചാലും, പാച്ചുവിനോളം ആവില്ല നീ. ഭർത്താവ് എന്നും സത്യവും, കാമുകൻ കള്ളവുമാണ്. ഇതിന്റെ അർഥം കല്യാണം കഴിയുമ്പോ നിനക്ക് മനസിലാവും.
: ലെച്ചു നിന്നെ ഞാനൊന്ന് തൊഴുതോട്ടെ…
: ഹീ… ആക്കല്ലേ..
മണപ്പിച്ചോണ്ട് ഇരിക്കാതെ കാര്യത്തിലേക്ക് കടക്ക് രാവണാ….
………………
കോളേജ് വിട്ട് വീട്ടിലെത്തിയ തുഷാരയുടെ സന്തോഷം കണ്ട് ഇന്ദിരയ്ക്ക് കണ്ണുനിറഞ്ഞു. എത്രനാളായി തന്റെ മകൾ ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. രാത്രി കഴിക്കാൻ നേരമായപ്പോഴേക്കും രാജീവനും വീട്ടിലെത്തി. മകളുടെ സന്തോഷം ഇന്ദിര രാജീവന് മുന്നിൽ അവതരിപ്പിച്ചപ്പോഴേക്കും അയാളുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞുതുടങ്ങി. തുഷാര അതൊന്നും വലിയ കാര്യമാക്കാതെ തന്റെ മുന്നിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
: മോളേ…അച്ഛനൊരു കാര്യം പറയാനുണ്ട്
: പറഞ്ഞോ അച്ഛാ…
: നീ കഴിച്ചിട്ട് വാ, പറയാം
ഇന്ദിരയുടെ കണ്ണുകൾ രാജീവനെ നോക്കി എന്താ
💬 Comments
View all comments