0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.5K

എന്ന് ചോദിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.

ഹാളിൽ ഇരുന്ന് മൊബൈലിൽ നോക്കുന്ന രാജീവന്റെ അടുത്തേക്ക് തുഷാര ചിരിച്ചുകൊണ്ട് വന്നെങ്കിലും ഇന്ദിരയുടെ മുഖം തെളിച്ചമില്ലാതെ നിന്നു.

: എന്താ അച്ഛാ….ഇന്ന് ഞാൻ എന്തും കേൾക്കും പറഞ്ഞോ..

: നല്ല കുട്ടി…. വാ ഇരിക്ക്..

: സോപ്പൊക്കെ കയ്യിൽ വച്ചാമതി, അച്ഛൻ കാര്യം പറ

: അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു. മോൾക്ക് ഒരുപാട് സന്തോഷമായെന്നറിയാം, ഇപ്പൊ മോള് വിചാരിച്ചാൽ അധികം വിഷമിക്കാതെ ഈ സന്തോഷത്തെ കുഴിച്ചുമൂടാൻ പറ്റും. അച്ഛൻ പറഞ്ഞുവരുന്നത്…

: മനസിലായി…. ശ്രീലാൽ നമുക്ക് പറ്റിയ ആളല്ല, അവനെ മറക്കണം, മോൾക്ക് നല്ലൊരു പയ്യനെ അച്ഛൻ കൊണ്ടുവരും ഇതൊക്കെയല്ലേ…

: മോള് വിചാരിച്ചാൽ നടക്കും, ആ പയ്യൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ടൊന്നും ഇല്ലല്ലോ. അവനും വിഷമം ഉണ്ടാവില്ല. അച്ഛൻ പറഞ്ഞത് കേൾക്കില്ലേ എന്റെ മോള്

: അച്ഛൻ എന്തുപറഞ്ഞാലും ഞാൻ കേൾക്കുമെന്ന് പറഞ്ഞതല്ലേ…

: തുഷാരെ… നീ എന്താ ഈ പറയുന്നേ, ഇതിനാണോ നീ ഇത്രയുംകാലം കാത്തിരുന്നത്.. അച്ഛന്റെ കൂടെ കൂടി അവനോട് പ്രതികാരം ചെയ്യാൻ ആയിരുന്നോ നിന്റെ ഈ നാടകമൊക്കെ

: എന്റെ അമ്മേ…. അച്ഛൻ പറഞ്ഞത് കേൾക്കാതിരിക്കാൻ എന്റെ ചെവിയിൽ പഞ്ഞിയൊന്നും വച്ചിട്ടില്ലല്ലോ. എല്ലാം കേട്ടു എന്നല്ലേ ഞാൻ  പറഞ്ഞത്, അനുസരിക്കും എന്നല്ലല്ലോ….

: അപ്പൊ നീ എന്നെ പൊട്ടൻ കളിപ്പിക്കുവാരുന്നോ… മോളേ തുഷാരെ, അച്ഛൻ പറഞ്ഞതേ ഇവിടെ നടക്കൂ. അവനുമായിട്ടൊരു കല്യാണം എന്റെ ചിലവിൽ നടത്താമെന്ന് മോള് കരുതണ്ട. അതിനി നിന്റെ മറ്റവനെ കൊന്നിട്ടാണെങ്കിലും ശരി, നടത്തില്ല ഞാൻ.

: അച്ഛാ… മോളുടെ

💬 Comments

View all comments