Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
ചാടിക്കടിക്കുന്ന സ്വഭാവമൊക്കെ മാറി നല്ല കുട്ടിയായെന്നല്ലേ അച്ഛന്റെ ധാരണ, എന്ന ഒന്ന്കൂടി അറിഞ്ഞോ… എന്റെ ശ്രീയേട്ടന്റെ മുൻപിൽ ഞാൻ മാറിയെന്ന് കരുതി അത് എല്ലാർക്കും ബാധകമാണെന്ന് കരുതണ്ട… തുഷാര ഇപ്പോഴും പഴയ തുഷാര തന്നെയാ, ഇച്ചിരി അഹങ്കാരം ഉണ്ടായത് ഇല്ലാതായി എന്നേ ഉള്ളു.
: നീ തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല, അടുത്ത ആഴ്ച ഒരു കൂട്ടർ പെണ്ണുകാണാൻ വരും. നന്നായി ആലോചിച്ച് ഒരു മറുപടി പറ…
: ദേ മനുഷ്യാ.. ഒരുമാതിരി വൃത്തികേട് കാണിക്കല്ലേ. പെണ്ണിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ ജീവിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുക്കാൻ പറ്റോ..
: നീയാ ഇവളെ ഇങ്ങനെ വഷളാക്കിയത്. തല്ലി വളർത്തണമായിരുന്നു, തേനേ പാലേന്ന് പറഞ്ഞ് കൊഞ്ചിച്ചിട്ടല്ലേ
: ദേ രാജീവേട്ടാ… വെറുതേ എന്നെകൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട
: നീ പറയെടി…
: നമ്മളെ രണ്ടാളെയും തല്ലി വളർത്തിയതുകൊണ്ടാണല്ലോ പ്രേമിച്ച് കെട്ടിയത് അല്ലെ….
: ഓഹോ….. കൊള്ളാലോ രണ്ടാളും. ഇത് ഇതുവരെ ആരും പറയുന്ന കേട്ടിട്ടില്ലല്ലോ. അച്ഛന് ആവാമെങ്കിൽ എനിക്കും ആവാം. അപ്പൊ എല്ലാം പറഞ്ഞപോലെ, ഞാൻ പോയി കിടക്കട്ടെ
: ഞാൻ ചോദിച്ചതിനുള്ള മറുപടി ആലോചിച്ച് പറഞ്ഞാൽ മതി. എന്തായാലും അവർ അടുത്ത ആഴ്ച നിന്നെ കാണാൻ വരും
: വരാൻ പറ എന്നിട്ട് അച്ഛന്റെ ചിലവിൽ നല്ല ചായയും കടിയും കഴിച്ചിട്ട് പൊക്കോട്ടെ..
റൂമിലെത്തിയ തുഷാരയുടെ മുഖം അൽപ്പം വാടിയെങ്കിലും കമ്പ്യൂട്ടറിൽ തെളിഞ്ഞ ഫോട്ടോ കാണുമ്പോൾ അവളുടെ മുഖം വിടർന്നു. ഞാൻ എന്തിനാ പേടിക്കുന്നേ, എന്നെ കൈപിടിച്ച് ഇറക്കികൊണ്ടുപോകാൻ ആണൊരുത്തൻ ഇല്ലേ. ഇങ്ങനെ ഓരോന്ന്
💬 Comments
View all comments