Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
ആലോചിച്ചുകൂട്ടി അവൾ ജീവന്റെ പാതിയെ നോക്കിയിരുന്നു.
എത്ര കണ്ടാലും മതിവരില്ല ഈ കള്ളന്റെ മുഖം, എന്തൊരു ജാടയായിരുന്നു.. ഈ ബുദ്ധി പണ്ടേ തോന്നിയിരുന്നെങ്കിൽ ആ ക്യാമ്പിന്റെ അന്നൊക്കെ എത്ര രാസമായിരുന്നിരിക്കും…
എവിടെ…. ചെക്കന്റെ ഉള്ളിൽ മുഴുവൻ വരിക്കച്ചക്കേടെ ചുളയല്ലായിരുന്നോ….എന്തായാലും ലെച്ചു ചേച്ചിക്ക് ഭാഗ്യമുണ്ട്. ഇപ്പൊ എന്തെടുക്കുവായിരിക്കും, വണ്ട് പൂവിൽ തന്നെ ആയിരിക്കും.. ഒന്ന് വിളിച്ചുനോക്കാം, അങ്ങനെയിപ്പോ ഒറ്റയ്ക്ക് സുഖിക്കണ്ട…
**********
ലെച്ചുവിനെ പുറകിലൂടെ കെട്ടിപിടിച്ച് അവളുടെ കെട്ടഴിച്ചുവിട്ട മുടിക് അടിയിലൂടെ കഴുത്തിൽ ചുണ്ടുചേർത്ത് കിടക്കാൻ നല്ല സുഖമാണ്. വയറിൽ തലോടി, അരക്കെട്ട് കുണ്ടിയോട് ചേർത്തുവച്ച് കിടക്കുമ്പോൾ തുഷാരയുടെ കോൾ കാതുകളിൽ മുഴങ്ങി.
: എടുക്കെടാ…
: കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം…
: നീ സംസാരിക്ക്… ഞാൻ പോയി പാച്ചുവിനെ വിളിച്ചു നോക്കട്ടെ. മോൻ സംസാരിച്ച് കഴിഞ്ഞിട്ട് അങ്ങോട്ട് വാ..
ലെച്ചു എഴുന്നേറ്റ് പോകുമ്പോഴേക്കും കോൾ കട്ടായി. കട്ടായ ഉടനെ “തിരക്കിലാണോ” എന്നും ചോദിച്ച് മെസ്സേജ് എത്തി. ഇനിയും എന്റെ കട്ടുറുമ്പിനെ മുഷിപ്പിക്കണ്ട… അങ്ങോട്ട് വിളിക്കാം.. റിംഗ് ചെയ്യാൻ പോലും സമയം കൊടുത്തില്ലല്ലോ അപ്പോഴേക്കും എടുത്തോ…
: ഏട്ടാ…
: എന്താണ് മോളെ, എടുക്കുന്ന കാണാഞ്ഞിട്ട് പേടിച്ചുപോയോ..
: ഊ..ഹു. ഇനിയെന്തിനാ പേടി. എന്റെ സ്വന്തമല്ലേ ശ്രീയേട്ടൻ..
: തുഷാരേ…
: ഉം….
: സോറി മോളു, ഇന്ന് അത്രയും പേരുടെ മുന്നിൽ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞില്ലേ.. ഞാൻ കാരണമല്ലേ തലകുനിച്ച് നിൽക്കേണ്ടി വന്നത്..
: തല കുനിച്ചാലെന്താ… അപ്പൊത്തന്നെ ഏട്ടൻ അത് പിടിച്ചുയർത്തിയില്ലേ… എനിക്ക് ഇപ്പോഴും വിശ്വാസമാവുന്നില്ല… സ്വപ്നത്തിൽ പോലും കരുതിയില്ല ഏട്ടൻ വരുമെന്ന്…
💬 Comments
View all comments