Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
: ആഗ്രഹിച്ചിരുന്നോ ഞാൻ വരണമെന്ന്…
: ഉം… വരില്ലെന്ന് കണ്ടപ്പോൾ ശപിക്കാൻ വരെ തോന്നി…
: രംഗം ഒന്ന് കൊഴുക്കാൻ വേണ്ടി കാത്തിരുന്നതല്ലേ ഞാൻ… ഞാൻ വിചാരിച്ചു നീ സ്റ്റേജിൽ കയറിനിന്ന് മൈക്കിലൂടെ അവന്മാരുടെ തള്ളയ്ക്ക് വിളിക്കുമെന്ന്… പക്ഷെ എന്റെ പെണ്ണ് തൊട്ടാവാടിയായിപോയപ്പോ സഹിച്ചില്ല. അതാ അപ്പൊത്തന്നെ എഴുന്നേറ്റത്
: ഏട്ടാ….
: ഉം…
: ഉമ്മ്…മ്മ
: അന്ന് തന്നപോലെ ആണോ… നെറ്റിയിൽ
: ഊ…ഹു.. അവിടല്ല
: പിന്നെവിടാ…
: ഇത് ശരിയില്ലേ… ഏട്ടന് ഇഷ്ടമുള്ളിടത്ത് എടുത്തോ..
: ഉം… ഞാനെന്റെ ചുണ്ടിൽ വയ്ക്കാം ട്ടോ…
: ഏട്ടാ.. ഒരു പ്രശനമുണ്ട്..
വീട്ടിൽ നടക്കുന്ന പെണ്ണുകാണൽ ചർച്ചകളൊക്കെ തുഷാര അൽപ്പം വിഷമത്തോടെ വിവരിച്ചു. അച്ഛന്റെ വാക്കുകളും മുൻപ് അച്ഛനും അവളും തമ്മിൽ ഉണ്ടായിട്ടുള്ള വാക്ക്തർക്കങ്ങളും ഒക്കെ പറയുമ്പോഴും ചെറിയ വിഷമം ഉള്ളിലുള്ളതുപോലെ തോന്നി. ഞാൻ കൂടെയുണ്ടെന്ന ആശ്വാസം അവൾക്കുണ്ട്, എന്നാലും അച്ഛനെ പിണക്കി ഒരു കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു. അമ്മയോടുള്ള അത്രയും അടുത്ത ബന്ധം അച്ഛനോട് ഇല്ലെങ്കിലും, മനസ്സിൽ അച്ഛനാണ് എല്ലാം.
: നീ അതൊന്നും ഓർത്ത് പേടിക്കണ്ട… അച്ഛനെ ഞാൻ വന്ന് കാണാം.
: ഉറപ്പാണോ…
: എന്താടി… ഇനിയും വിശ്വാസം വന്നില്ലേ…
: വിശ്വാസമൊക്കെയാണ് പക്ഷെ അച്ഛൻ ഏട്ടനെ എന്തെങ്കിലും ചെയ്യോ..
: ഇല്ലെടോ… നിന്റെ അച്ഛൻ ഗുണ്ടയൊന്നും അല്ല. അതൊക്കെ നിന്റെ തെറ്റിദ്ധാരണയാണ്. കൂടെ രണ്ടാൾ എപ്പോഴും ഉണ്ടാവുമെന്നേ ഉള്ളു. അവർ ഇതുവരെ ആരെയും തല്ലിയിട്ട് പോലും ഇല്ല. പക്ഷെ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ നല്ല വൃത്തിയായിട്ട്
💬 Comments
View all comments