Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
സിരകളിൽ രക്തയോട്ടം കൂട്ടി. പുറത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി നടന്നുവരുന്ന ദാസപ്പനെ കണ്ടതും എന്റെ കൈ തരിച്ചു. രാജീവൻ എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതോടെ എന്റെ കണ്ണിൽ പതിഞ്ഞത് ആ കസേരയാണ്. കസേര കാലുകൊണ്ട് ചവിട്ടി ഉയർത്തി വലതുകൈയ്യിൽ തൂക്കിയെടുത്ത് ഒരൊറ്റ ഏറ്. ദാസപ്പൻ ദേണ്ടെ കിടക്കുന്നു നിലത്ത്. ശബ്ദം കേട്ട് തിരിഞ്ഞ രാജീവൻ ഒന്ന് ഞെട്ടി. തുഷാരയുടെ കണ്ണുകൾ വിടർന്നു. കൂടെ രണ്ട് കണ്ണുകൾ വേറെയും. ഇന്ദിരാമ്മയുടെ മുഖം പ്രസാദിച്ചു..
: ഡാ.. നീ എന്റെ…
രാജീവന്റെ വാക്കുകൾ ഉയർന്നതും എന്റെ കൈ അടുത്ത കസേരയിൽ പിടുത്തമിട്ടതും ഒരേ സമയത്താണ്… എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു…
: എടിയേ.. ഒരു കസേര പൊട്ടിച്ചപ്പോ നിനക്ക് സമാധാനമായല്ലോ … അല്ലെങ്കിലും നീ എഴുതിയ എല്ലാ സ്ക്രിപ്റ്റും കുളമായിട്ടേ ഉള്ളു..
എന്റെ പൊന്നുമോനെ ശ്രീകുട്ടാ, എല്ലാം ഇവളും ഞാനും കൂടി കളിച്ച നാടകമാ.. എന്റെ മോളുടെ ഇഷ്ടമല്ലെടാ എന്റെയും ഇഷ്ടം.
: കാര്യം ഇവള് അപ്പനെ കേറി തന്തയെന്നു വിളിക്കുകയും, തലയടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും മോളെന്ന് വച്ചാൽ അങ്ങേർക്ക് ജീവനാ. ഇത്രയും അവൾ എന്റെ രാജീവേട്ടനോട് ചെയ്യുമ്പോ ചെറിയൊരു പണി ഞാനും തിരിച്ച് കൊടുക്കണ്ടേ മോനെ ശ്രീകുട്ടാ..
: അമ്മേ…! ഇത്രയും നാൾ എന്റെ കൂടെ കൂടിയിട്ട് എനിക്കിട്ട് തന്നെ പണിഞ്ഞു അല്ലെ. കൊടുക്ക് ഏട്ടാ രണ്ടെണ്ണത്തിനും. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയോ..
സന്തോഷവും കണ്ണുനീരും ഒരുമിച്ച് വന്നതിന്റെ വെപ്രാളത്തിൽ തുഷാര എന്തെല്ലാമോ വിളിച്ചുകൂവി. അവസാനം ഓടിവന്ന് എന്നെ കെട്ടിപിടിച്ച് നിന്ന അവളെ
💬 Comments
View all comments