0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 6.6K

തന്നെ തീരുമാനിച്ചോ.. നടക്കില്ല മോനെ. അവളെ കാണാൻ ഇന്ന് വേറൊരു കൂട്ടർ വരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് ഏകദേശം ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ട് മക്കൾ പോവാൻ നോക്ക്

: ആര് വേണേലും വന്നോട്ടെ പക്ഷെ പെണ്ണിന്റെ സമ്മതമില്ലാതെ കെട്ടിക്കാൻ നോക്കിയാൽ, അവൻ കുറച്ച് ബുദ്ദിമുട്ടും, അതിലേറെ നിങ്ങളും

: നീയെന്താ ഭീഷണിപ്പെടുത്തുവാണോ.. അതൊക്കെ അങ്ങ് കോളേജിൽ മതി. ഇത് എന്റെ വീട്, ഇവിടെ ഞാൻ പറയുന്നതേ നടക്കൂ.. ദാസപ്പൻ പഴയ ദാസപ്പൻ അല്ല.. അതുകൊണ്ട് മക്കള് തടികേടാക്കാതെ പോകാൻ നോക്ക്.

: കിച്ചാപ്പി.. ഇതിനുള്ള മറുപടി നീ പറഞ്ഞോ.. ഞാൻ നാളെയും ഇവരെ കാണേണ്ടതല്ലേ..

: രാജീവേട്ടാ.. ദാസപ്പൻ പഴയതായിരിക്കില്ല, പക്ഷെ ലാലുവും കിച്ചാപ്പിയും പഴയത് തന്നാ.. അതുകൊണ്ട് ഭീഷണിയൊന്നും ഇങ്ങോട്ടും വേണ്ട. ഇവൻ ഒരു വാക്കുപറഞ്ഞാൽ മതി മോളെ പുഷ്പംപോലെ പൊക്കിക്കൊണ്ട് പോകും ഞങ്ങൾ. കാണണോ..

: ദാസപ്പാ… മര്യാദയ്ക്ക് രണ്ടാളോടും പറഞ്ഞു.. ഇനി നീ തന്നെ നോക്കിക്കോ. ഞാൻ അകത്തുണ്ടാവും.

: അച്ഛാ… ഇതാ ഞാൻ ഇഷ്ടപെടുന്ന ശ്രീയേട്ടൻ. ഏട്ടനെയല്ലാതെ വേറൊരാളെ ഞാൻ കെട്ടുമെന്ന് അച്ഛൻ സ്വപ്നം കാണണ്ട. അച്ഛന് നാണക്കേട് വരുത്തിവയ്ക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് ഞാൻ ഇതുവരെ ഈ വീട്ടീന്ന് ഇറങ്ങിപോകുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്. ഇനി അങ്ങനെയായിരിക്കില്ല. എന്റെ ഏട്ടനെ അപമാനിച്ച് ഇറക്കിവിട്ട ഈ വീട്ടിൽ നിൽക്കണോന്ന് ഞാനും ഒന്ന് ആലോചിക്കട്ടെ..

: നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ… കയറിപ്പോടി അകത്ത്…

രാജീവന്റെ സ്വരം ഉയർന്നതോടെ തുഷാരയുടെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ കണ്ണിൽ ഉറവകൾ പൊട്ടിത്തുടങ്ങി. എന്നെ ദയനീയമായി നോക്കുന്ന അവളുടെ മുഖം എന്റെ

💬 Comments

View all comments