Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]
അല്ലെ. മൂക്കിന്റെ പാലമൊക്കെ ഇപ്പോഴും ഉണ്ടോ.. ആളൊന്ന് മിനുങ്ങിയിട്ടുണ്ട്. ഇനി എന്നെ തല്ലാൻ ഒരുക്കി നിർത്തിയത് ആണോ. വണ്ടി നിർത്തി പുറത്ത് ഇറങ്ങുമ്പോഴേക്കും ഒരാൾ വരാന്തയിലേക്ക് കടന്നുവന്നു. അപ്പൊ ഇതാണ് ഇല്ലിക്കൽ രാജീവൻ. പുറകെ നമ്മുടെ പെണ്ണും ഉണ്ടല്ലോ. ആഹാ, എന്റെ ഡ്രെസ്സിന് മാച്ചയാണല്ലോ തുഷാരയും ഇട്ടിരിക്കുന്നത്. കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു.. ദേ വരുന്നു നമ്മുടെ ഭാവി അമ്മായിയമ്മ.. വണ്ടിയിൽ നിന്നും ഇറങ്ങി വരാന്ത ലക്ഷ്യമാക്കി നടന്നു.
: ആരാ… മനസിലായില്ല
: ഞാൻ ശ്രീലാൽ, ഇത് എന്റെ സുഹൃത്ത് കിരൺ.
: ഇയാളെ ഞാൻ എവിടൊക്കെയോ വച്ച് കണ്ടിട്ടുണ്ട്.. വാ രണ്ടാളും കയറി ഇരിക്ക്. എന്താ വിശേഷിച്ച്
കിച്ചാപ്പിയാണ് അതിന് ഉത്തരം കൊടുത്തത്…
: ഞങ്ങൾ തുഷാരയെ ഇവന് വേണ്ടി പെണ്ണുകാണാൻ വന്നതാണ്. നിങ്ങൾക്ക് അറിയുമായിരിക്കും ശ്രീലാലിനെ, ഇവനും തുഷാരയും ഒരേ കോളേജിലാ പഠിക്കുന്നത്..
: ആണോ.. പഠിക്കുന്ന കുട്ടികളൊക്കെ ഇത്രപെട്ടെന്ന് പെണ്ണുകാണലും തുടങ്ങിയോ..
: തുഷാരയുടെ അച്ഛാ… നിങ്ങൾക്ക് എന്നെകുറിച്ച് നന്നായി അറിയാം, അതുകൊണ്ട് ഒരു നാടകത്തിനൊന്നും ഞാനില്ല. കാര്യത്തിലേക്ക് വരാം. എനിക്ക് തുഷാരയെ ഇഷ്ടമാണ്, അവൾക്ക് എന്നെയും. പ്രായം കൊണ്ടും അവളെ നോക്കാനുള്ള കഴിവുകൊണ്ടും ഞാൻ ഒട്ടും പുറകിൽ അല്ല. നിങ്ങൾക്ക് എന്നെകുറിച്ച് എങ്ങനെ വേണമെങ്കിലും അന്വേഷിക്കാം. ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. തീരുമാനം എന്തായാലും അവളും ഞാനും സ്നേഹിച്ചുപോയില്ലേ, അതുകൊണ്ട് ഇനി പിരിയാനും വയ്യ. അതുകൊണ്ട് ഒരു അപേക്ഷ മാത്രമേ ഉള്ളു, നിങ്ങളുടെ പൂർണ സമ്മതത്തോടെ എനിക്ക് അവളെ കെട്ടിച്ചു തരണം..
: ഓഹോ കല്യാണം വരെയൊക്കെ നിങ്ങൾ
💬 Comments
View all comments