0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 274

ഇതാരൊക്കെയാ...വാ വാ കേറി വാ." അച്ഛന്റെ ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതിന്റെ എല്ലാ സന്തോഷവും കാണാൻ ഉണ്ടായിരുന്നു.

"ഓർമ്മയുണ്ടോ ഞങ്ങളെ ഒക്കെ?" "പിന്നെ മറക്കാൻ പറ്റുവോ..?  ഇടയ്ക്ക് ഞാൻ മോളോട് പറയും നിങ്ങളുടെ കാര്യം. അന്ന് മോൻ ഇവളെ കൊണ്ടുവന്നു ആക്കിയ ശേഷം പിന്നൊരു വിവരവും ഇല്ലായിരുന്നു. ഞാൻ ആണെങ്കിൽ അന്ന് മോന്റെ നമ്പർ സേവ് ചെയ്യാനും മറന്നു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് വാ അകത്തേക്ക് ഇരിക്കാം. മോളേ... ഇതാരാ വന്നേക്കണേ എന്ന് നോക്കിയേ." അച്ഛൻ അകത്തേക്ക് കേറികൊണ്ട് വിളിച്ചു പറഞ്ഞു.

"ദാ വരുന്നൂ...." വാതിലിന്റെ മറയിൽ നിന്നും എന്റെ പെണ്ണിന്റെ കിളിനാദം. വിളി കേട്ട് ഒരു 5 സെക്കന്റ്‌ കഴിഞ്ഞാണ് ആള് പ്രത്യക്ഷപ്പെട്ടത്. ഉഫ്.... ആക്റ്റിംഗിൽ ഇവൾ എനിക്ക് ഒരു വെല്ലുവിളി ആകും എന്നെനിക്ക് മനസ്സിലായി. അഭിനയത്തിൽ സ്വാഭാവികത കൊണ്ടുവരാൻ ആയിരുന്നു ആ 5 സെക്കന്റ്‌ കഴിഞ്ഞുള്ള പ്രത്യക്ഷപ്പെടൽ. എന്നാൽ അവളെ കണ്ടതും ഞാൻ നോക്കി നിന്ന് പോയി. സ്വർണ്ണ കസവിന്റെ സെറ്റ് സാരി ഉടുത്തു നെറ്റിയിൽ ചന്ദന കുറി അണിഞ്ഞു മുടിയിൽ മുല്ലപ്പൂ വെച്ചൊരു നാടൻ പെൺകൊടി.

സാരിയുടുത്ത പെൺകുട്ടികൾക്കു ഒരു പ്രത്യേക ചന്തം ആണ്. കൂടെ ഇതുപോലൊരു ഒരു മൂക്കുത്തി കൂടെ ഉണ്ടങ്കിൽ പൊളിച്ചു.

അവളെ വാ പൊളിച്ചു നോക്കി നിക്കുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ ഓടി അമ്മയുടെ അടുത്ത് വന്നു കെട്ടിപിടിച്ചു.

"സുഖാണോ അമ്മേ? എത്രനാളായി കണ്ടിട്ട്?" "സുഖം മോളേ. മോൾക്ക്‌ സുഖല്ലേ?" അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

അവർ തമ്മിൽ ഇപ്പൊ നടക്കുന്നത് എന്തായാലും അഭിനയം അല്ല എന്നെനിക്ക് മനസ്സിലായി. ഇവർ തമ്മിൽ നല്ല ബോണ്ടിങ് ആണ്.

അവർ ഓരോന്ന് സംസാരിക്കുന്നതിനു ഇടയിൽ അവൾ എന്നെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അച്ഛനോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഭാവി അമ്മായിഅച്ചൻ അല്ലേ. ഒരു മതിപ്പ് തോന്നിക്കോട്ടെ എന്നെ കുറിച്ച്.

"മോളേ ചായ എടുക്ക്." അച്ഛൻ നയനയോട് പറഞ്ഞു. "ദേ ഇപ്പൊ കൊണ്ട് വരാം. അമ്മക്ക് മധുരം ആവാല്ലോ അല്ലേ." പിന്നെന്താ ആയിക്കോട്ടെ. അന്ന്

💬 Comments

View all comments