0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 760

വന്ന ആലോചനകൾ എല്ലാം അച്ഛന് വേണ്ടി സ്വയം മുടക്കിയ ഒരാൾ എന്റെ കൂടെ ജീവിക്കണം എന്ന് പറയുകയാണെങ്കിൽ അവൾക്ക് ഞാൻ അവളുടെ അച്ഛനോളം തന്നെ പ്രിയപ്പെട്ടത് ആവണമല്ലോ. അതോർത്തപ്പോൾ എന്തോ എനിക്ക് നയനയോട് ഒന്നുകൂടി ഇഷ്ടം തോന്നി. ഇവളെ ഒരിക്കലും നഷ്ടപ്പെടുത്തി കളയാൻ എന്റെ മനസ്സ് അനുവദിച്ചില്ല.

"ഇന്നും ഒരു കൂട്ടർ വരുന്നുണ്ട് മോളെ കാണാൻ. എന്റെ ഒരു സുഹൃത്ത് വഴി വന്ന ആലോചന ആണ്. പയ്യൻ എഞ്ചിനീയർ ആണ്. അവർ വൈകിട്ട് എത്തും എന്നാണ് പറഞ്ഞത്." അച്ഛൻ പറഞ്ഞത് കേട്ട് അമ്മ ഒന്ന് ഞെട്ടി. ഞാൻ പക്ഷേ അത്‌ പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് ഞെട്ടിയില്ല.

പെട്ടന്ന് അത്‌ കേട്ടപ്പോൾ എന്ത് പറയണം എന്ന് അമ്മയും ഒന്ന് ശങ്കിച്ചു. അപ്പോഴേക്കും നയന ചായയും ആയി എത്തി. എല്ലാവർക്കും ചായ കൊടുത്ത് അവസാനം എന്റെ അടുത്ത് എത്തി. ഞാൻ ചായ എടുത്ത് അവളുടെ മുഖത്ത് നോക്കിയതും അവളൊന്നു കണ്ണിറുക്കി കാണിച്ചിട്ട്‌ ഒന്നും അറിയാത്ത പോലെ അമ്മയുടെ അടുത്ത് പോയിരുന്നു.

അൽപനേരം ആരും ഒന്നും സംസാരിച്ചില്ല. അച്ഛൻ പതിയെ ചായ ഊതി ഊതി കുടിക്കാൻ തുടങ്ങി. എനിക്ക് എന്താ ചെയ്യണ്ടേ എന്നറിയാത്ത ഒരു അവസ്ഥ. നയനയും അത്പോലെ തന്നെ ആയിരുന്നു. ഈസി ആയി തീർക്കാൻ കഴിയും എന്ന് കരുതിയ ഒരു വിഷയം പെട്ടന്ന് ആണ് അതിന്റെ സ്വഭാവം മാറിയത്.

അമ്മ ഒന്ന് ആലോചിച്ചിട്ട് നയനയെ നോക്കി. അവൾക്ക് നെഞ്ചിടിപ്പ് ഏറി. അടുത്ത നിമിഷം അമ്മ നയനയുടെ കയ്യിൽ അമർത്തി പിടിച്ചു. "എനിക്ക് തരുവോ ഈ മോളെ? ഞാൻ നോക്കിക്കോളാം എന്റെ

💬 Comments

View all comments