Chapter Title : അരവിന്ദനയനം 4 [Climax]
സ്വന്തം മോളായിട്ട്!!!" അമ്മയുടെ ഉറച്ച ശബ്ദം ആ മുറിയിൽ അലയടിച്ചു. ഞങ്ങൾ എല്ലാവരും ഒന്ന് ഞെട്ടി. അമ്മയെ ഇതിനായി കൂട്ടികൊണ്ട് വന്ന ഞാനും, അതിനു കൂട്ട് നിന്ന നയനയും വരെ ഞെട്ടി. അച്ഛൻ എല്ലാവരെയും ഒന്ന് നോക്കി. അദ്ദേഹം ഇപ്പോഴും താൻ കേട്ടത് ശെരിയോ തെറ്റോ എന്ന് മനസ്സിൽ കണക്ക് കൂട്ടി നോക്കുകയായിരുന്നു.
അച്ഛൻ മറുപടി പറയാൻ എടുക്കുന്ന ഓരോ നിമിഷവും എനിക്കും നയനക്കും ഓരോ യുഗങ്ങൾ പോലെ തോന്നി.
"അരവിന്ദ് നല്ല പയ്യനാണ്, എനിക്കറിയാം അവൻ അവളെ പൊന്നുപോലെ നോക്കും എന്ന്. പിന്നെ ഇതിലും നല്ലൊരു അമ്മയെ എന്റെ മോൾക്ക് കിട്ടില്ല. പക്ഷേ അവളുടെ സന്തോഷം ആണ് എനിക്ക് വലുത് അത്കൊണ്ട് തന്നെ മോളുടെ സമ്മതം ഉണ്ടെങ്കിൽ പിന്നെ എനിക്ക് വേറൊന്നും നോക്കാൻ ഇല്ല."
അടുത്ത ഊഴം നയനയുടെ ആയിരുന്നു. അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ അവളിൽ എത്തി നിന്നു. ഇപ്പൊ എനിക്ക് ഉറപ്പായി ഈ കല്യാണം നടക്കും എന്ന്.
എനിക്ക് അമ്മയുടെ കാൽ തൊട്ട് മാപ്പ് പറയണം എന്ന് തോന്നി. അമ്മയെ പറ്റിച്ചു ഈ കല്യാണം ഉറപ്പിക്കാൻ നോക്കിയതിനു. എന്റെ സന്തോഷം ഒന്നും പുറത്തേക്ക് വന്നില്ല.
"നീ എന്താ മോളെ ഒന്നും പറയാത്തത്. മോളെ അച്ഛൻ നിര്ബന്ധിക്കില്ല. പക്ഷേ ഇതിലും നല്ലൊരു ബന്ധം മോൾക്ക് കിട്ടില്ല അത് അച്ഛന് ഉറപ്പാണ്." അച്ഛൻ നയനയെ നോക്കി പറഞ്ഞു.
"അച്ഛന് സമ്മതം ആണെങ്കിൽ എനിക്കും സമ്മതം ആണ്." നയന നാണത്തോടെ മൊഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും കണ്ണിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിയ പോലെ തോന്നി. പക്ഷേ എനിക്ക് മനസ്സ്
💬 Comments
View all comments