0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 763

തുറന്നു സന്തോഷിക്കണം എങ്കിൽ അമ്മയോട് എല്ലാം തുറന്നു പറയണമായിരുന്നു.

അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അമ്മയ്ക്ക് അവൾ മകൾ ആയി മാറിയിരുന്നു. ************************

പിന്നീട് ഉള്ള കാര്യങ്ങൾ ഒക്കെ നടന്നത് ഞങ്ങൾ രണ്ടാളും പ്രതീക്ഷിക്കാത്ത വേഗത്തിൽ ആയിരുന്നു. രണ്ടാഴ്ചക്ക് ഉള്ളിൽ തന്നെ നിശ്ചയം നടന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നി ഞങ്ങൾക്ക്. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ ആമി മുന്നിൽ തന്നെ ഉണ്ടായിരുന്നു. അമ്മയോട് പക്ഷേ ഈ കാര്യം മാത്രം എനിക്ക് തുറന്നു പറയാൻ പറ്റിയില്ല. അമ്മക്ക് എപ്പോഴും കല്യാണത്തിന്റെ പ്ലാനിങ്ങിന്റെ തിരക്ക് തന്നെ.

പിന്നെ പതുക്കെ ഞാനും ഓരോ തിരക്കുകളിലേക്ക് വീണ് തുടങ്ങി. മുന്നിട്ട് നിന്ന് ചെയ്യാൻ ഞങ്ങൾക്ക് അങ്ങനെ ആരും ബന്ധുക്കൾ ഇല്ലായിരുന്നു. അച്ഛന്റെ മരണശേഷം സ്വത്ത്‌ തട്ടി എടുത്ത് ഞങ്ങളെ വഴിയാധാരം ആക്കിയ അച്ഛന്റെ കുടുംബക്കാരെ ഒന്നും തന്നെ അമ്മ അടുപ്പിച്ചില്ല. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന സ്വന്തം എന്ന് പറയാവുന്നത് ആമിയുടെ കുടുംബം മാത്രം ആയിരുന്നു.

വിനയേച്ചിയും ചേട്ടനും എല്ലാം എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ആമി പിന്നെ ഇത് ഉറപ്പിച്ചത് മുതൽ നിലത്ത് ഒന്നുമല്ല. ഡെയിലി എന്റെ ഫോണിൽ നിന്ന് നയനയെ വിളിക്കും. ഞാൻ അവളുമായി സൊള്ളാൻ നോക്കിയാൽ ആമി സമ്മതിക്കില്ല.

ആമിക്ക് പറ്റിയ കൂട്ടായിരുന്നു നയന. രണ്ടും ഒന്നിനൊന്നു മെച്ചം.

നിശ്ചയം കഴിഞ്ഞു 2 മാസത്തിനു ഉള്ളിൽ കല്യാണം നടത്താൻ തീരുമാനിച്ചു. പിന്നെ അതിനു ഉള്ള ഓട്ടത്തിൽ ആയിരുന്നു. ബന്ധുക്കൾ ഒന്നും അങ്ങനെ ഇല്ലാത്തതു കൊണ്ട് വളരെ ചെലവ് ചുരുക്കിയ കല്യാണം മതി

💬 Comments

View all comments