Chapter Title : അരവിന്ദനയനം 4 [Climax]
നിർത്തേണ്ട സമയം ചേർത്ത് നിർത്തിയും ആമിക്ക് അവൾ ഒരു ചേച്ചി തന്നെ ആയിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒറ്റ മക്കൾ ആയത്കൊണ്ട് തന്നെ ഞാനും നയനയും ഒരു പെങ്ങളുടെ കുറുമ്പും വാശിയും സ്നേഹവും ഒക്കെ കണ്ടെത്തുന്നത് ആമിയിൽ ആയിരുന്നു. അത്പോലെ തന്നെ അവളും ഞങ്ങളിൽ കണ്ടിരുന്നത് സ്വന്തം ചേട്ടനെയും ചേച്ചിയെയും തന്നെ ആയിരുന്നു.
ആര് എന്ത് പറഞ്ഞാലും എതിർത്തു പറയുന്ന ആമി നയനയുടെയും അമ്മയുടെയും മുന്നിൽ മാത്രം ഒരു പൂച്ച കുഞ്ഞിനെപോലെ ആയിരുന്നു.
അമ്മക്ക് നയനയോട് ഉള്ള സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ മനസ്സിലെ കുറ്റബോധം വീണ്ടും ഉണർന്നു. നയനയ്ക്കും അത് തന്നെ ആയിരുന്നു സങ്കടം. ഞങ്ങൾ ഒരു അവസരത്തിനായി കാത്തിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി. ഒരു ഏറ്റുപറച്ചിലിന്റെ ദിവസം. അച്ഛൻ നയനയെ കാണാൻ വന്ന ഒരു ദിവസം ആണ് ഞങ്ങൾ അതിനു തിരഞ്ഞെടുത്തത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും വിശ്രമിക്കുമ്പോൾ ഞാനും നയനയും പതിയെ ഈ വിഷയം എടുത്തിട്ടു. എല്ലാത്തിനും സാക്ഷിയായി ആമിയും വിനയേച്ചിയും ഉണ്ടായിരുന്നു.
"അച്ഛനോടും അമ്മയോടുമായി ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്." ഹാളിൽ കസേരയിട്ട് കഥ പറഞ്ഞ് ഇരുന്ന എല്ലാവരും ഞങ്ങളെ നോക്കി.
"എന്താടാ ഇതുവരെ കാണാത്ത ഒരു ബലം പിടുത്തം? എന്താ മോളെ? " അമ്മ നയനയോട് സംശയത്തോടെ ചോദിച്ചു.
"അത്... പിന്നേ..." നയന ഒന്ന് വിക്കി. ആമിക്ക് മാത്രം കാര്യം മനസ്സിലായി. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. എല്ലാം കേട്ട് ഇരുന്നു.
"നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ തമ്മിൽ ആദ്യമേ ഇഷ്ടത്തിൽ ആയിരുന്നു.
💬 Comments
View all comments