Chapter Title : അരവിന്ദനയനം 4 [Climax]
അടുപ്പം ഇല്ലാത്തതു പോലെ ഒക്കെ അഭിനയിച്ചത് ആണ്. അച്ഛൻ നയനയ്ക്ക് പെട്ടെന്ന് കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോ അത് മുടക്കാൻ ഉള്ള വെപ്രാളം കൊണ്ട് ആണ് ഞങ്ങൾക്ക് അതെല്ലാം മറച്ചു വെക്കേണ്ടി വന്നത്. ഒരുപക്ഷെ നിങ്ങളിൽ ആരെങ്കിലും ഈ ബന്ധത്തെ എതിർത്തലോ എന്ന് പേടിച്ചാണ് ഞങ്ങൾ ഇതൊരു സാദാരണ കല്യാണ ആലോചന പോലെ പ്ലാൻ ചെയ്തു നടത്തിയത്. പക്ഷേ അന്ന് മുതൽ ഇന്ന് വരെ അതിന്റെ കുറ്റബോധം ഞങ്ങളെ വിട്ട് പോയില്ല. കല്യാണത്തിന് മുന്നേ തന്നെ ഇത് പറയാൻ ഞാൻ പലവട്ടം തുനിഞ്ഞത് ആണ് പക്ഷെ നിങ്ങളുടെ സന്തോഷം ഒക്കെ കണ്ടപ്പോ ഞങ്ങൾ വീണ്ടും ഒന്ന് മടിച്ചു. പക്ഷേ ഇനിയും ഇത് പറയാതെ ഇരിക്കാൻ എനിക്ക് വയ്യമ്മേ. ഞങ്ങളോട് ക്ഷമിക്കണം." ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും പറഞ്ഞു നിർത്തി.
എല്ലാവരുടെയും ചിരി മാഞ്ഞു. ഗൗരവത്തിൽ ആയി. നയന എന്നോട് ചേർന്ന് തന്നെ നിന്നു. എന്തും നേരിടാൻ ഉള്ള മനസ്സ് ആയിരുന്നു അപ്പോൾ.
ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത ആണ് ഏറ്റവും ഭയാനകം എന്ന് തോന്നിപ്പോയി. ഞാൻ വളരെ പണിപ്പെട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി. ഞങ്ങളെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു. അച്ഛനും അത് പോലെ തന്നെ. ആദ്യമായി ഞങ്ങൾക്ക് അവരെ നേരിടാൻ ബുദ്ധിമുട്ട് തോന്നി.
ഞങ്ങൾ നോക്കി നിൽക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് പതിയെ അച്ഛനിലേക്കും ആമിയിലേക്കും വിനയേച്ചിയിലേക്കും പടർന്നു കയറി. അധികം വൈകാതെ തന്നെ ആ പുഞ്ചിരി ഒരു പൊട്ടിച്ചിരി ആയി മാറി. അവർ തമ്മിൽ തമ്മിൽ നോക്കുമ്പോഴൊക്ക ചിരിയുടെ പവർ കൂടി
💬 Comments
View all comments