Chapter Title : അരവിന്ദനയനം 4 [Climax]
സമയം കൂടുതൽ സംസാരിക്കാൻ പറ്റുമല്ലോ. അങ്ങനെ ചേച്ചിയെ വീട്ടിൽ കൊണ്ടുപോയി വിട്ട് വന്ന ശേഷം ഈ ആമിമോൾ ചാര പ്രവർത്തനം തുടങ്ങി. ഏട്ടൻ അറിയാതെ തന്നെ ഏട്ടന്റെ എല്ലാ പരിപാടികളും ഞാൻ വീക്ഷിക്കാൻ തുടങ്ങി." ആമിയും പറഞ്ഞു നിർത്തി.
"അത് കഴിഞ്ഞു വീണ്ടും നയനാമോൾ ഹോസ്പിറ്റലിൽ വന്നപ്പോൾ നിങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കാൻ അവസരം കൊടുത്താൽ കൊറേ കൂടി നന്നായിരിക്കും എന്നെനിക്ക് തോന്നിയത്. അത്കൊണ്ടാണ് ഏതോ ഒരു മരുന്നിന്റെ പേര് പറഞ്ഞു നിന്നെ ഞാൻ മോളെ കൊണ്ട് വിളിപ്പിച്ചത്. അന്ന് ഞാൻ നയനാമോളോട് വേഗം തന്നെ വീട്ടിൽ പൊക്കോളാൻ പറഞ്ഞു. പക്ഷേ അവൾ കേട്ടില്ല. പിന്നേം അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അന്നേ എനിക്ക് മനസിലായി ഇനി അധികം വൈകാതെ തന്നെ നിങ്ങൾ ഒരു വഴി ആകും എന്ന്. അവസാനം ഞാൻ നിര്ബന്ധിച്ചാണ് മോളെ നീ വരുന്നതിനു മുന്നേ വീട്ടിലോട്ട് വിട്ടത്. കാരണം വേറൊന്നും അല്ല എന്നാൽ അല്ലേ എനിക്ക് നിന്റെ മനസ്സിൽ എന്താണെന്നു മനസ്സിലാവു. എന്റെ ഊഹം തെറ്റിയില്ല, അന്ന് ഓടി കിതച്ചു റൂമിലേക്കു വന്ന നീ ആദ്യം തന്നെ തേടിയത് നയന മോളെ ആണ്." അമ്മ ആ പറഞ്ഞത് കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി.
"വീണ്ടും ഞാൻ ചാര പണി തുടങ്ങി. അതിന്റെ ആദ്യത്തെ പടി ആയിട്ടാണ് ഏട്ടന്റെ ഫോൺ ലോക്ക് ഞാൻ കണ്ടു പിടിച്ചത്. അന്ന് ആ ഹോസ്പിറ്റലിൽ വെച്ച് ഫോൺ അൺലോക്ക് ചെയ്തു തന്നപ്പഴേ അതിൽ ഏട്ടൻ അവസാനം നോക്കിയത് ചേച്ചിയുടെ വാട്സാപ്പ് ഡി പി ആണെന്ന് മനസ്സിലായി.
💬 Comments
View all comments