Chapter Title : അരവിന്ദനയനം 4 [Climax]
അത് ഞാൻ കണ്ടു എന്ന് ഏട്ടനും മനസ്സിലായി. അന്ന് ഏട്ടന്റെ മുഖത്ത് കണ്ട കള്ളത്തരം എനിക്ക് ഇപ്പഴും ഓർമയുണ്ട്. അങ്ങനെ ഇരുന്നപ്പോൾ ആണ് വല്യമ്മ പറഞ്ഞത് ഇനി അഥവാ നിങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നും ചെയ്തില്ലെങ്കിലോ എന്ന്. അന്നേരം എന്റെ തലയിൽ ഉദിച്ച ഐഡിയ ആയിരുന്നു ഞാൻ തന്നെ ചേച്ചിയുമായി ഏട്ടന്റെ ഫോണിൽ നിന്ന് ചാറ്റ് ചെയ്യുക എന്നത്. അതാകുമ്പോൾ എങ്ങനെ പോയാലും നിങ്ങൾ ഞാൻ ചാറ്റ് ചെയ്തതിന്റെ വാലിൽ പിടിച്ചെങ്കിലും ചാറ്റ് ചെയ്യാതിരിക്കില്ല. എന്റെ ആ ഐഡിയ എന്തായാലും ഫലം കണ്ടു. നിങ്ങൾ ചാറ്റിങ് തുടങ്ങി. പിന്നെ ഞാൻ ഇടയ്ക്കു ഇടയ്ക്ക് ഏട്ടന്റെ ഫോൺ എടുക്കും ലോക്ക് തുറന്നു നിങ്ങളുടെ ചാറ്റ് നോക്കും. എല്ലാം വല്യമ്മ പറഞ്ഞിട്ട് ആയിരുന്നു. അങ്ങനെ അതൊക്കെ ഞാൻ വല്യമ്മയോട് പറഞ്ഞപ്പോൾ ആണ് വല്യമ്മ പറഞ്ഞത് നിങ്ങൾ ഇങ്ങനെ പോയാൽ ഉടനെ ഒന്നും തമ്മിൽ ഇഷ്ടം ആണെന്ന് പറയാൻ പോണില്ല എന്ന്. അങ്ങനെ വല്യമ്മ നേരിട്ട് ഇടപെട്ടു. അത് വല്യമ്മ തന്നെ പറയും." ആമി പറഞ്ഞു നിർത്തി.
"ഇപ്പൊ എന്റെ മക്കൾക്ക് തോന്നുന്നുണ്ടാവും ഞാൻ എങ്ങനെയാ ഇതിൽ ഇടപെട്ടത് എന്ന് അല്ലേ?" അമ്മയുടെ ആ ചോദ്യം കേട്ട് ഞാനും നയനയും അറിയാതെ തന്നെ തല കുലുക്കി.
"പറയാം.. ഞാൻ വിനയയെയും ആമി മോൾടെ അച്ഛനെയും ആമി മോളെയും കൂട്ടി നയനമോൾടെ വീട്ടിൽ പോയി. എന്തിനാണെന്നോ. നിനക്ക് വേണ്ടി നയനമോളെ പെണ്ണ് ചോദിക്കാൻ." ഇനി ഞാൻ ഞെട്ടാൻ ഒന്നും ബാക്കി ഇല്ലായിരുന്നു. നയന അവിടെ കിടന്ന കസേരയിലേക്കും ഞാൻ നിലത്തേക്കും ഇരുന്നുപോയി.
"അമ്മയും
💬 Comments
View all comments