0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 749

എന്നിട്ട് ഉറങ്ങിയാൽ മതി." "വോ ശെരി മൊതലാളി..." "എന്നാ പിന്നെ ശെരി... വെക്കട്ടെ?" നയന ഒരു കുസൃതി ചിരിയോടെ ചോദിച്ചു

"വെക്കണോ...കൊറച്ചു നേരം കൂടി സംസാരിച്ചിട്ട് വെക്കാം." "അയ്യട.. എന്താ ഇത്ര സംസാരിക്കാൻ." "ഒന്നുല്ല ചുമ്മാ..." "അതെ വേറൊന്നും അല്ല നാളെ നമ്മുടെ ജീവിതത്തിലെ തന്നെ വളരെ വിലപ്പെട്ട ഒരു ദിവസം അല്ലേ. അരവിന്ദേട്ടൻ നല്ലോണം റസ്റ്റ്‌ എടുക്ക്. നാളെ തെളിഞ്ഞ മനസ്സോടെയും മുഖത്തോടെയും ആത്മവിശ്വത്തോടെയും വേണം വരാൻ. അതുകൊണ്ടാ പറഞ്ഞത്." അവൾ പറഞ്ഞത് കാര്യം ആണെന്ന് അരവിന്ദിനും തോന്നി.

"മം നേരാണ്. എന്നാ പിന്നെ അങ്ങനെ ആവട്ടെ കിടന്നു ഉറങ്ങിയേക്കാം."

"മം..." ഒന്ന് രണ്ട് നിമിഷത്തേക്ക് നയനയുടെ ശബ്ദം ഒന്നും കേട്ടില്ല. "ഹലോ... വെച്ചിട്ട് പോയ?" "അരവിന്ദേട്ടാ... ഐ ലവ് യൂ... ഉംമ്മമ്മ...." പറഞ്ഞു കഴിഞ്ഞതും നയന ഫോൺ കട്ടാക്കിയതും ഒരുമിച്ചായിരുന്നു.

ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരുമ്മയുടെ തരിപ്പിൽ അരവിന്ദ് കട്ടിലിലേക്ക് വീണുപോയി. കുറച്ച് സമയം എടുത്തു ആ ഉമ്മയുടെ കെട്ടെറങ്ങാൻ.

അരവിന്ദ് ഒരു തലയണ എടുത്തു കെട്ടിപ്പിടിച്ചു കിടന്നു. പതിയെ ഉറക്കത്തിലേക്ക് വീണു. നാളത്തെ പുലരി സ്വപ്നംകണ്ടുകൊണ്ട്. ********************

6 മണി കഴിഞ്ഞപ്പോൾ തന്നെ എഴുനേറ്റു. എന്തോ അറിയാതെ എഴുന്നേറ്റു പോയി. ഇതിനു മുന്നേ ഇങ്ങനെ എഴുന്നേറ്റിട്ടുള്ളത് കോളേജിൽ നിന്ന് ടൂർ പോണ ദിവസം ആണ്. പതുക്കെ അടുക്കളയിലേക്ക് നടന്നു. ഞാൻ വിചാരിച്ച പോലെ തന്നെ ആമി അടുക്കളയിൽ ഹാജരായിട്ടുണ്ട്.

"ഹല്ല ഇതാരാ ഈ കൊച്ചുവെളുപ്പാൻകാലത്തു... എന്താ ഇത്ര രാവിലേ തന്നെ? ഓ ഞാൻ അത്‌ മറന്നു ഇന്ന് പെണ്ണുകാണൽ ഉണ്ടല്ലേ." എന്നെ കണ്ടതും

💬 Comments

View all comments