Chapter Title : അരവിന്ദനയനം 4 [Climax]
ഒരു കള്ള ചിരിയോടെ ആമി പറഞ്ഞു.
"നിനക്ക് കൊറച്ചുനേരം നിന്റെ വീട്ടിൽ നിന്നുടെ, ആ പാവം വിനയേച്ചി അവിടെ ഒറ്റക്ക് ഉള്ള ജോലി എല്ലാം എടുക്കണം. നിനക്ക് എന്താ ഒന്ന് സഹായിച്ചാൽ. എപ്പ നോക്കിയാലും അമ്മേടെ വാലിൽ തൂങ്ങി ഈ നടപ്പ് ആണ്." ഞാൻ അവളെ ചൊടിപ്പിക്കാൻ ആയി പറഞ്ഞു. പക്ഷേ ചൊടിച്ചത് അമ്മയാണ്.
"ഡാ... എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ തിളച്ച ചായ എടുത്തു ഞാൻ തലവഴി ഒഴിക്കും പറഞ്ഞേക്കാം. അവൾ ഉള്ളത്കൊണ്ട് ആണ് എനിക്ക് ഒരു ആശ്വാസം. നീ ഒക്കെ തിന്നാൻ നേരം കേറി വരണത് അല്ലാതെ ഇവിടുത്തെ വല്ല കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ?" അമ്മ ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് തട്ടിക്കയറി.
വേണ്ടിയിരുന്നില്ല.... ഇന്നത്തെ ദിവസം ഞാൻ ഇതിന് മറുപടി പറയാൻ നിന്നാൽ ചെലപ്പോ ഇന്നത്തെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആവും. ഞാൻ അമ്മേടെ കയ്യിൽ നിന്ന് ചായയും വാങ്ങി ഫോണും എടുത്ത് നേരെ സിറ്റ് ഔട്ടിലേക്ക് വിട്ടു.
പത്രം വായിച്ചു ഇരിക്കുമ്പോൾ പതിവ് പോലെ നയനയുടെ ഗുഡ്മോർണിംഗ് മെസ്സേജ് എത്തി. വീണ്ടും ഒരുവട്ടം കൂടി എല്ലാം പറഞ്ഞു ഉറപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും ടെൻഷൻ ഉണ്ടായിരുന്നു.
"എപ്പഴാ വല്യമ്മേ നിങ്ങൾ പോണത്?" അടുക്കളയിൽ നിന്ന് ആമിയുടെ ചോദ്യം എന്റെ കാതിൽ പതിഞ്ഞു. ഞാൻ പെട്ടന്ന് തന്നെ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി. എത്ര അടികൂടിയാലും ആമിക്ക് എന്റെ കാര്യത്തിൽ ഒക്കെ ഭയങ്കര ശ്രദ്ധ ആണ് അല്ലെങ്കിൽ അവൾ തന്നെ മുൻകൈ എടുത്തു ഇത് അമ്മയോട് ചോദിക്കില്ലലോ.
"പോവാം മോളെ
💬 Comments
View all comments