0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 271

അമ്മ ഇങ്ങനൊരു കാര്യമേ ഇല്ല എന്ന രീതിയിൽ അടുക്കളയിൽ ഒരേ പണിയിൽ ആണ്.

ഒരു എട്ടര വരെ ഞാൻ വെയിറ്റ് ചെയ്തു. അത്‌ കഴിഞ്ഞു പതുക്കെ എഴുന്നേറ്റു ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തി. എന്നെ കണ്ടപ്പഴേ ആമിക്ക് കാര്യം മനസിലായി. അമ്മ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.

"ആമിമോളെ ഇതിന്റെ ഉപ്പൊന്നു നോക്കിക്കേ." അമ്മ ആമിയുടെ നേരെ സാമ്പാറിന്റെ തവി നീട്ടികൊണ്ട് തിരിഞ്ഞപ്പോൾ ആണ് എന്നെ കണ്ടത്.

"ദേ ഇപ്പ റെഡിയാവും. നീ ആ പ്ലേറ്റ് എടുത്ത് ആ ഇഡലി എടുക്ക്. ഞാൻ ഈ സാമ്പാറിന് ഒന്ന് വറ കൊടുത്തോട്ടെ എന്നിട്ട് തരാം." പാവം ഞാൻ വിശന്നിട്ടു വന്നതാണെന്ന് കരുതിക്കാണും.

ആമി ചിരി അടക്കി പിടിച്ചു ഇരുന്നു. അവസാനം ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു.

"അല്ലമ്മേ നമ്മൾ ഇന്ന് പോകുന്നുണ്ടോ? " "എവിടെ? " അമ്മ എന്നെ ഒന്ന് നോക്കി. എന്റെ നെഞ്ച് കത്തി. അമ്മക്ക് അൽഷിമേഴ്‌സ് വല്ലതും ഉണ്ടോ ദൈവമേ.

"ഹ ഇന്നലെ അല്ലേ അമ്മ പറഞ്ഞത് ഇന്ന് പെണ്ണ് കാണാൻ പോണം എന്ന് മറ്റേ പെണ്ണിനെ. എന്താരുന്നു അതിന്റെ പേര് വിനയയോ നിമിഷയോ അങ്ങനെ എന്തോ അല്ലേ?"

എന്റെ അതി ബുദ്ധിപരമായ നീക്കം കണ്ട് ആമിയുടെ കണ്ണ് തള്ളി പോയി.

"ഓ വിനയേം രമണീം ഒന്നുമല്ല. നയന. അതാണ് പേര്." അമ്മ എന്നെ തിരുത്തികൊണ്ട് പറഞ്ഞു.

"ആഹ് നയന എങ്കിൽ നയന. ഇന്ന്‌ പോകുന്നുണ്ടോ?" ഞാൻ ദുർബലമായി ചോദിച്ചു. എന്റെ നെഞ്ചിന്റെ ഇടി എന്റെ കാതിൽ കേക്കാൻ പറ്റുന്നുണ്ടാരുന്നു.

"പിന്നെ പോകണ്ടേ. എന്തായാലും അത്‌ കൂടി നോക്കിക്കളയാം. ആദ്യം നീ ഇത് എടുത്തു കഴിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ കുളിച്ചു വരാം. ആമിമോളെ മോളും എടുത്തു കഴിക്കാൻ നോക്ക്. മോള് വരുന്നില്ലേ?"

"ഞാൻ ഇല്ല വല്യമ്മേ, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളത് അല്ലേ. എനിക്ക് ശെരിക്കും ഇഷ്ടായി. ഇവർ തമ്മിൽ നല്ല ചേർച്ച ആണ്.  പിന്നെ ഇത് നടക്കും എന്നാണ് എനിക്ക് തോന്നണേ. അത്കൊണ്ട് നിങ്ങൾ പോയിട്ട് വാ." ആമി എന്നെ ഒന്ന് നോക്കി

💬 Comments

View all comments