Chapter Title : അരവിന്ദനയനം 4 [Climax]
അർത്ഥം വെച്ച് പറഞ്ഞു.
"ഹാ... ഇതെങ്കിലും നടന്നാൽ മതിയാരുന്നു. ഇതിപ്പോ എത്രാമത്തെ പെണ്ണുകാണൽ ആണ്." അമ്മ ഒരു ദീർഘനിശ്വാസം എടുത്തു. എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമം ഉണ്ട്. അത് പിന്നെ എല്ലാ അമ്മമാർക്കും കാണുമല്ലോ.
അമ്മയുടെ ആ മറുപടി കേട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. അപ്പൊ എന്തായാലും ഇന്ന് പോകും എന്ന് ഉറപ്പായി. പകുതി ടെൻഷൻ അങ്ങനെ തീർന്നു. ഇനിയുള്ളത് നയനയുടെ അച്ഛന്റെ സമ്മതം വാങ്ങുക എന്നത് ആണ്. സാദാരണ രീതിയിൽ ആയിരുന്നേൽ പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇന്ന് അവളുടെ അച്ഛൻ കണ്ടുവെച്ച ആൾക്കാർ വരും അതാണ് ഒരു തടസ്സം. പക്ഷേ സ്വന്തം മകളുടെ മനസ്സറിയുന്ന ഒരു അച്ഛൻ ആണ് നയനയുടേത്. ആ ഒരു ഉറപ്പ് തന്നെ ആയിരുന്നു എന്റെ മനസ്സിന്റെ ധൈര്യം.
ഞാനും ആമിയും ഇഡ്ഡലി കഴിച്ച് കഴിഞ്ഞപ്പോഴേക്കും അമ്മ കുളിച്ചിട്ട് എത്തി.
"നീ ഇതുവരെ റെഡി ആയില്ലേ. വേഗാവട്ടെ. ഉച്ചക്ക് മുന്നേ പോയി വരണം. വെയിൽ കൂടിയാൽ പിന്നേ പോക്ക് വൈകിട്ട് ആക്കണ്ടി വരും." അമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി.
"അയ്യോ വൈകിട്ട് പറ്റില്ല. വൈകിട്ട് എനിക്ക് കളി ഒണ്ട്." ഞാൻ പെട്ടന്ന് അമ്മ ആ ആലോചനയിൽ നിന്ന് പിന്മാറാനായി പറഞ്ഞു.
റൂമിലേക്കു കേറാൻ നിന്ന അമ്മ ഒന്ന് തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി.
"എന്റെ ഒരു വിധി. ഇമ്മാതിരി പോത്തുകൾക്ക് ഒക്കെ പെണ്ണ് നോക്കുന്ന എന്നെ പറഞ്ഞാൽ മതി. ശെരിക്കും ഞാൻ ആ പെണ്ണിനോട് ചെയ്യന്നത് ചതി ആണ്. നിന്നെ ഒക്കെ ആ കൊച്ച് എങ്ങനെ സഹിക്കുവോ എന്തോ."
"മം... അവൾടെ സ്വഭാവം വെച്ച് അവൾ ഇവിടെ വന്ന് ഇവിടുത്തെ പിള്ളേർടെ കൂടെ പുതിയ ടീം ഉണ്ടാക്കും. എന്നിട്ട് എനിക്ക് എതിരെ കളിക്കും. അത് അമ്മക്ക് അറിയില്ലല്ലോ." ഞാൻ മനസ്സിൽ പറഞ്ഞു. *************** അധികം വൈകാതെ തന്നെ ഞങ്ങൾ റെഡി ആയി. ആമി എന്റെ ഡ്രസ്സ് ഒക്കെ നല്ല വടി പോലെ തേച്ചു വെച്ചിട്ടുണ്ടാരുന്നു. കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ അത് അവളോട് പറഞ്ഞാൽ പിന്നെ ചെലപ്പോൾ
💬 Comments
View all comments