0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.5K

കയ്യിൽ നിന്ന് സഞ്ചിയും ഇറച്ചിപൊതിയും വാങ്ങിക്കൊണ്ട് സുജ പറഞ്ഞു.

ഉടുപ്പ് മാറി കിണറ്റിൻ കരയിലേക്ക് നടന്ന ശിവൻ സുജയുടെ വിളികേട്ടാണ് തിരികെ ചെന്നത്.

"എന്താടി…
????"

"ദേ ഇതിൽ…."

മുന്നിൽ തുറന്നുവച്ചിരുന്ന പൊതിയിലേക്ക് നോക്കി അവൾ കണ്ണുകാട്ടി.
അതിൽ ഇറച്ചിയോടൊപ്പം തൊലി കളഞ്ഞു വെട്ടി നുറുക്കിയ നിലയിൽ മാടിന്റെ കാലുകളും ഉണ്ടായിരുന്നു.

"ഇതിനിപ്പോ എന്താ,...ഇടയ്ക്ക് ഇത് കഴിക്കണം നല്ലതാ…"

കൂസലേതുമില്ലാതെ ശിവൻ പറഞ്ഞു.

സുജ അവനെ നോക്കി കണ്ണുരുട്ടി നിന്നതെ ഉള്ളൂ.

"താൻ അതിൽ പണിയണ്ട കുളിച്ചു കയറിയിട്ട് ഞാൻ ചെയതോളാം….പോരെ…"

അവളെ നോക്കി ഒന്ന് കണ്ണുരുട്ടിച്ചിരിച്ചിട്ട് പുറത്തേക്കിറങ്ങിയ ശിവൻ കുളിക്കാൻ തുടങ്ങി.

തിരികെ അടുക്കളയിലെത്തിയ ശിവൻ അപ്പോഴും കള്ളപിണക്കം മുഖത്തണിഞ്ഞു നിക്കുന്ന സുജയെ ഒന്ന് തട്ടിയിട്ട്, നുറുക്കിയ കഷ്ണങ്ങൾ എല്ലാം ഒഴിഞ്ഞ ഒരു മൺചട്ടിയിൽ ഇട്ട ശേഷം കഴുകി വെളുപ്പിച്ചു.
മസാലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂട്ടിയരച്ച അരപ്പ് കഷ്ണങ്ങളിൽ ആകെ തേച്ചുപിടിപ്പിച്ചു,
ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും കൂടെ തൂവിയ ശേഷം അടുപ്പിലെ തീയ്ക്ക് മേലെ വച്ചു.

"അച്ഛേ…."

ശിവന്റെ അരയിൽ ചുറ്റിപ്പിടിച്ചു ഓടി വന്ന അനു നിന്ന് കിതച്ചു.

അവളുടെ മുടിയിൽ തലോടി ശിവൻ കൊഞ്ചിച്ചു.

അപ്പോഴേക്കും മൂക്കു നീട്ടിപ്പിടിച്ചു അനു അവിടെ പരന്ന മണം വലിച്ചു കയറ്റി.

"ഇന്ന് അനൂട്ടിക്ക് സ്പെഷ്യൽ അച്ഛേട വക…."

അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന സാമാന്യത്തിലും വലുതായ ചട്ടിയുടെ മൂടി തുണികൊണ്ട് മാറ്റി അനു ശിവനെ നോക്കി.

"ഞാൻ പറഞ്ഞില്ലേ സ്പെഷ്യൽ ആണെന്ന്…
അനൂട്ടിക്ക് അച്ഛനെ പോലെ കരുത്തൊക്കെ വേണ്ടേ, അതിനാ ഇത്…"

അപ്പോഴും ശിവനെ വിടാതെ അവൾ

💬 Comments

View all comments