Chapter Title : അറവുകാരൻ [Achillies]
മുന്നോട്ടു നടന്നു.
"മുത്തശ്ശിക്ക് വയ്യ വൈകിട്ട് ആയപ്പോൾ മുതൽ വലിവ് കൂടി കിടക്കുവാ…….
പിന്നെയില്ലേ…..ഇന്നമ്മ ജീപ്പിനാ വന്നത് മുതലാളിയുടെ കൂടെ…..ഒരീസം എന്നെ ജീപ്പിൽ കൊണ്ടോവാന്ന് മുതലാളി പറഞ്ഞുല്ലോ….
സുജാമ്മ എന്താ അമ്മോടൊപ്പം ജീപ്പിൽ വരാഞ്ഞേ…
അങ്ങാനാണേൽ ഇത്രേം നടക്കണ്ടാരുന്നല്ലോ…."
സുജയോടൊപ്പം നാട്ടുവഴിയിലൂടെ എല്ലാം ഓരോന്ന് പറഞ്ഞുകൊണ്ട് കുട്ടു നടന്നു.
അവൻ പറയുന്നതിനെല്ലാം മൂളിക്കൊടുത്തുകൊണ്ട് സുജയും.
കൈപ്പിടിയിൽ വേരുകൾ ഒന്ന് ഞെരിഞ്ഞു.
****************
"അമ്മാ….."
വെള്ള ഷർട്ടും പച്ചപ്പാവാടയും ധരിച്ചുകൊണ്ട് അനു സുജയെക്കണ്ടതും ഓടി വന്നു.
ശ്രീജയുടെ വീടിന്റെ പടിയിൽ സുജയേയും കാത്തിരിക്കുകയായിരുന്നു അവൾ.
"അമ്മ എന്താ ഇത്ര വൈകിയേ….ഞാൻ വന്നിട്ട് ഒരുപാട് നേരായി…."
"അമ്മ കവലയിൽ പോയിരുന്നു അനൂട്ടി അതോണ്ടാ…."
"കുട്ടു ന്ന ഞങ്ങൾ പോവാട്ടോ ശ്രീജമ്മയോട് പറഞ്ഞേക്ക്…"
തലയാട്ടി വീട്ടിലേക്ക് ഓടുന്ന കുട്ടുവിനെ നോക്കി നിന്ന സുജ അനുവിനെയും കൂട്ടി കരിങ്കല്ല് കെട്ടിയുണ്ടാക്കിയ പടികൾ കയറി വീട്ടിലേക്ക് നടന്നു.
ശ്രീജയുടെ വീടിന്റെ മുകളിലേക്ക് കെട്ടിയുണ്ടാക്കിയ കരിങ്കല്ല് പടികൾ കയറി ചെല്ലുന്ന കയറ്റത്തിലാണ് സുജയുടെ വീട്.
"മോൾ വല്ലതും കഴിച്ചോ…."
"ആഹ് ശ്രീജമ്മ വന്നപ്പോൾ എനിക്കും കുട്ടൂനും അവല് നനച്ചു തന്നു….
രാത്രിക്ക് എന്താമ്മെ കൂട്ടാൻ…."
കയ്യിലെ ഒഴിഞ്ഞ സഞ്ചി നോക്കി അനു ചോദിച്ചത് കണ്ട സുജയിൽ ഒരു ഞെട്ടൽ ഉണർന്നു. മോള് കാണാതെ അത് മറച്ചു കയ്യിലെ വേര് സാരിത്തുമ്പിൽ ചുറ്റി ഒളിപ്പിച്ചു അവൾ അനുവിനെയും ശകാരിച്ചു വീട് തുറന്നു അകത്തു കയറി.
ഒരു ചെറിയ നടുമുറിയും അതിനോട് ചേർന്ന് ഉള്ള മറ്റൊരു ചെറിയ കിടപ്പ് മുറിയും അടുക്കളയും മാത്രം ഉള്ള കുഞ്ഞു ഓടിട്ട വീട്.
💬 Comments
View all comments