0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

മോളെയും കൊണ്ട് അകത്തേക്ക് കയറിയ സുജ നിറം മങ്ങിയ സാരി അഴിച്ചു അഴയിലേക്കിട്ടു തോർത്തെടുത്തു ബ്ലൗസിന് മേലെ ഇട്ട് മുറിക്ക് വെളിയിലേക്കിറങ്ങി.

"അനു…..ഉടുപ്പൂരിയിട്ട് തോർത്ത് ചുറ്റി പിന്നാമ്പുറത്തേക്ക് വാ...ഞാൻ വെള്ളം കോരാൻ പോവാ…"

മുൻവാതിൽ കുറ്റിയിട്ട് അടുക്കള വാതിൽ തുറന്നു സുജ പിന്നാമ്പുറത്തേക്കിറങ്ങി.
മുടി ഒന്ന് വാരിക്കെട്ടി കിണറ്റിലേക്ക് പാട്ട ഇടുമ്പോൾ അവളുടെ മനസ്സ് യാന്ത്രികമായിരുന്നു, നിറഞ്ഞ പാട്ട പൊക്കികൊണ്ടുവന്നു മറപ്പുരയിലെ ഒഴിഞ്ഞ ബക്കറ്റ് നിറച്ചു.
തിരിയുമ്പോൾ നെഞ്ചിനു മീതെ തോർത്തുടുത് അനു പിന്നിലെത്തിയിരുന്നു.

"മോള് അകത്തേക്ക് കയറിക്കോ…അമ്മ ദാ വരുന്നു.."

തലയാട്ടിക്കൊണ്ട് അനു അകത്തേക്ക് കയറുമ്പോൾ പാട്ടയിൽ വെള്ളം നിറച്ചു അതുമായി സുജയും മറപ്പുരയിലേക്ക് കയറി.
കൗമാരം തളിർക്കാൻ തുടങ്ങിയ മോളെ കണ്ട് സുജയുടെ ഉള്ള് പിടഞ്ഞു.
അനുവിനെ കുളിപ്പിച്ച് തുവർത്തി, തോർത്ത് ഉടുപ്പിച്ചു സുജ പുറത്തേക്ക് ആക്കി.

"ഉടുപ്പ് മാറി മോള് അടുക്കള പടിയിൽ ഇരുന്നു പഠിച്ചോട്ടോ,....അമ്മ കുളിച്ചിട്ടു വേഗം വരാം.."

രാത്രി അയാൽ വഴിയിൽ മുഴങ്ങുന്ന ചൂളം വിളികളും ഉമ്മറത്തു കാലുരയുന്ന സ്വരങ്ങളും ഉയരും എന്നുള്ളതിനാൽ ഒരു നിമിഷം പോലും മോളെ കണ്മുന്നിൽ നിന്നും മാറ്റാൻ അവൾക്ക് കഴിയില്ലായിരുന്നു.
മഞ്ഞിറങ്ങി തുടങ്ങുന്ന സന്ധ്യയിൽ തണുത്തുറഞ്ഞ വെള്ളത്തിന് അവളിലെ കനലിനെ തെല്ലും കെടുത്താനായില്ല,
മറപ്പുരയുടെ കെട്ടിവലിച്ച തുണി കൊണ്ടുള്ള ശീലയ്ക്കു മുകളിലൂടെ ഇടയ്ക്കിടെ അവളുടെ നോട്ടം റാന്തൽ കത്തിച്ചു അതിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കുന്ന അനുവിലേക്ക് നീളുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു തന്റെയും മോളുടെയും മുഷിഞ്ഞ ഉടുപ്പുകൾ നനച്ചിട്ടു തോർത്തുകൊണ്ട് മേൽ മറച്ചു വേഗം അവൾ അനുവിനെയും കൂട്ടി അകത്തേക്ക് കയറി.

"അമ്മ….തിങ്കളാഴ്ച എനിക്കൊരു മൂന്ന്

💬 Comments

View all comments