Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
പഠിച്ചിരുന്നതും ലഞ്ച് കഴിച്ചിരുന്നതും.
വരുൺ: "ഡാ ദേവാ, നീയിന്ന് വല്ലാതെ ഡള്ളാണല്ലോ? ഇന്നലെയും ആ വിശ്വസാർ നിന്റെ വീട്ടിലുണ്ടായിരുന്നോ?"
ഞാൻ വെറുതെ ഒന്ന് തലയാട്ടി. കയ്യിലിരുന്ന ചോറ്റുപാത്രത്തിലെ ഭക്ഷണത്തിന് അന്ന് ഒട്ടും രുചി തോന്നിയിരുന്നില്ല.
വരുൺ: "നീ ഇതൊക്കെ ഒന്ന് വിട്ടുകള ഡാ. നീ ഇപ്പോൾ തന്നെ ഒരു ബൗണ്ടി ഹണ്ടറായി ലക്ഷങ്ങൾ സമ്പാദിക്കുന്നില്ലേ? ഈ പ്ലസ് ടു കഴിഞ്ഞാൽ നമുക്ക് ബാംഗ്ലൂരിലേക്ക് മാറാം. അവിടെ നിന്റെ ഈ കഴിവ് വെച്ച് നിനക്ക് വലിയ നിലയിൽ എത്താം. അന്ന് നിനക്ക് നിന്റെ അമ്മയെ ആ നരകത്തിൽ നിന്ന് രക്ഷിക്കാം."
വരുണിന്റെ വാക്കുകൾ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ, ആശ്വാസങ്ങളെല്ലാം തല്ലിക്കെടുത്തുന്ന ഒരു നിമിഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു.
ഒരു ദിവസം വൈകുന്നേരം, ട്യൂഷൻ കഴിഞ്ഞ് ഞാൻ വരുണിന്റെ കൂടെ സൈക്കിളിൽ വരികയായിരുന്നു. വീടിന് കുറച്ചകലെ എത്തിയപ്പോൾ വിശ്വനാഥന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. സാധാരണ അയാൾ വീട്ടുമുറ്റത്താണ് കാർ ഇടാറുള്ളത്, ഇവിടെ എന്തിനാണ് നിർത്തിയിരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ വരുണിനോട് അവിടെ നിൽക്കാൻ പറഞ്ഞു പതുക്കെ കാറിനടുത്തേക്ക് നടന്നു. കാറിന്റെ ചില്ലുകൾ കറുത്തതായിരുന്നു, പക്ഷേ പുറകിലെ സീറ്റിലെ അനക്കം എനിക്ക് മനസ്സിലാക്കാമായിരുന്നു. ഞാൻ പതുക്കെ ചില്ലിനടുത്തേക്ക് നീങ്ങിനിന്നു.
അകത്ത് ഞാൻ കണ്ട കാഴ്ച എന്റെ ഹൃദയം നുറുക്കുന്നതായിരുന്നു...
വിശ്വനാഥന്റെ മടിയിൽ എന്റെ അമ്മ ഇരിക്കുന്നു. എന്റെ അച്ഛനെ ചതിച്ചവരുടെ രക്തം വീണ അതേ കൈകൾ കൊണ്ട് അയാൾ എന്റെ അമ്മയെ പുണരുകയായിരുന്നു. അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു, മെല്ലെ അവരുടെ
💬 Comments
View all comments