0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

വന്നു. അവൻ വേഗം വില്ലയുടെ പുറത്തേക്ക് ഇറങ്ങി ഓടി.

പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തുമ്പോൾ അർജുൻ ഒരു 'നിഞ്ച' ലുക്കിലായിരുന്നു. ഒരു വലിയ ബ്ലാക്ക് മാസ്ക് വെച്ച് കണ്ണുകൾ മാത്രം പുറത്തു കാണുന്ന രീതിയിലാണ് അവൻ സീറ്റിൽ വന്നിരുന്നത്.

​ശ്രീനിവാസനും നികിതയും ഉടനെ അങ്ങോട്ട് പാഞ്ഞെത്തി.

​ശ്രീനിവാസൻ: "എന്താടാ അർജുൻ, ബാംഗ്ലൂർ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ നീ വല്ല തീവ്രവാദി ഗ്രൂപ്പിലും ചേർന്നോ? അതോ പത്താം നിലയിലെ 'കൊടുങ്കാറ്റ്' പേടിച്ച് മുഖം മൂടി വെച്ചതാണോ?"

​അർജുൻ: (മാസ്ക്കിനുള്ളിലൂടെ പതിഞ്ഞ ശബ്ദത്തിൽ) "അതല്ല ശ്രീനിയേട്ടാ... ഇന്നലെ രാത്രി മഴ നനഞ്ഞതാ, നല്ല ജലദോഷം. വായ തുറന്നാൽ ഇപ്പോൾ തുമ്മും. ബാക്കിയുള്ളവർക്ക് വരാതിരിക്കാൻ വേണ്ടിയാ ഈ മാസ്ക്."

​നികിത: "അയ്യോ പാവം! പക്ഷേ നിന്റെ ഈ മാസ്ക്കിന്റെ ഉള്ളിൽ എന്തിനാ ഇങ്ങനെ ലിപ്സ്റ്റിക് ഇട്ടതുപോലെ ചുവപ്പ് നിറം?"

​അർജുൻ ഞെട്ടി. ഇന്നലത്തെ 'യുദ്ധത്തിന്റെ' അടയാളം മാസ്ക്കിനുള്ളിൽ നിന്ന് പുറത്തു ചാടാൻ നോക്കുകയാണെന്ന് അവന് മനസ്സിലായി. അവൻ വേഗം മാസ്ക് ശരിയാക്കി. "അത്... അത് ഞാൻ വിക്സ് പുരട്ടിയതാ!"

​പെട്ടെന്നാണ് ഇന്റർകോം കരഞ്ഞത്. അനന്യയുടെ ശബ്ദം! "Arjun, get into my cabin right now!"

​

​അർജുൻ പേടിച്ചു വിറച്ച് ക്യാബിനിലേക്ക് നടന്നു.

​അർജുന്റെ ആത്മഗതം: "കർത്താവേ... ഇന്നലത്തെ 'ഫ്രഞ്ച് വിപ്ലവം' ഇവൾക്ക് ഓർമ്മയുണ്ടാകുമോ? അതോ എന്റെ ചുണ്ട് കടിച്ചതിന് കംപെൻസേഷൻ ആയി എന്നെ ഡിസ്മിസ് ചെയ്യുമോ? എന്തായാലും മാസ്ക് മാറ്റില്ല!"

​അവൻ അകത്തേക്ക് കയറിയതും അനന്യ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു. അഞ്ചു മിനിറ്റ് നേരത്തേക്ക് ഒരു 'നോൺ-സ്റ്റോപ്പ്' വെടിക്കെട്ടായിരുന്നു.

💬 Comments

View all comments