Chapter Title : അറിയാപ്പുറങ്ങൾ [Sudha]
ജീവിതത്തിലേക്ക് തിരികെ വന്നവൾ. പ്രണയം മനസിലുണ്ടാകേണ്ട അഗ്നിയാണെന്നും അത് മാംസമുരയുന്ന ഘർഷണത്താൽ ചൂട് പിടിക്കേണ്ടതല്ലെന്നും നല്ല ബോധ്യമുള്ളവളായത് കൊണ്ട്, തന്നെ നിർബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും കാമം പകരാൻ നീട്ടിയ ക്ഷണങ്ങളെല്ലാം നിരസിച്ചപ്പോൾ പ്രണയത്തോട് അറപ്പും വെറുപ്പും വർധിച്ചു. ആ വാശിയിൽ പുസ്തകങ്ങൾ കൂട്ടിരുന്നു നൽകിയത് ബിരുദാനന്തര ബിരുദവും സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പിൽ ഭേദപ്പെട്ട ജോലിയും. ബാധ്യതകളൊന്നുമില്ലാത്ത കുടുംബത്തിൽ പഠനം കഴിഞ്ഞയുടൻ വിവാഹമുണ്ടാകും എന്ന സാമാന്യബോധം കൊണ്ടെത്തിച്ചത് ഇങ്ങനെയൊരു രക്ഷപ്പെടലിലേക്കായിരുന്നു. എന്നാൽ, അതൊന്നും അവസാനമായിരുന്നില്ല. പുതിയ അവസരങ്ങളിലേയ്ക്ക് ചുവട് വെയ്ക്കാൻ അവൾ തന്റെ ചുറ്റുപാടുകളെ മെരുക്കിയെടുക്കുവായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ, താൻ വെറുമൊരു പെണ്ണല്ല എന്നും നാളെ സുധ എന്ന പേര് കേൾക്കുമ്പോൾ ലോകമറിയുന്ന ഒരു പദവി കേൾവിക്കാരിൽ ഉണ്ടാകണം എന്നൊരു ഉറച്ച തീരുമാനവുമായിരുന്നു.
എല്ലാം ഒത്തു വന്നു എന്ന് തോന്നിയ വേളയിൽ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് തിരിയാൻ തുനിഞ്ഞിരിക്കുന്ന നിമിഷത്തിലാണ്, അർജന്റ് ഫയൽ എന്ന പേരിൽ ഒരു ചുവപ്പ് നാടക്കെട്ടിൽ കുറച്ച് കടലാസ് തുണ്ടുകൾ പ്യൂൺ വഴി തന്റെ മുന്നിലെത്തുന്നത്. ഒപ്പം അപേക്ഷകനായി അവനും. 'ശിവൻ'. സുന്ദരനല്ലെങ്കിലും സുമുഖൻ. ക്ഷീണിച്ചതാണെങ്കിലും പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ. കൈ കൂപ്പി മുന്നിൽ നിന്ന അവനോട് ആവർത്തിച്ചു പറഞ്ഞു മുന്നിലിരുത്തി. കെട്ടഴിച്ച ഫയലിൽ കോറിയിട്ട അക്ഷരങ്ങൾ കണ്ണിലേക്കെത്തുന്നതിന് മുൻപ് തന്നെ അവയൊക്കെ ചെവിയിലേക്ക് അവൻ തന്നെ എത്തിച്ചു തന്നു. കൂടെച്ചേർക്കേണ്ട എല്ലാ ഡോക്യുമെന്റുകളും അടിയിൽ ഓരോന്നായി വെച്ചിരിക്കുന്നു. അതിൽ നിന്നും ഒരുപാട് നാളുകളായി കാര്യസാധ്യത്തിനു വേണ്ടിയുള്ള അപേക്ഷകളും നിവേദനങ്ങളും പ്രാർത്ഥനകളും കഴിഞ്ഞ്, ആരുടെയൊക്കെയോ കനിവിന്റെയോ കൈമടക്കിന്റെയോ കാരുണ്യത്താൽ തന്റെ മുന്നിലെത്തിയതാണ്
💬 Comments
View all comments