0%

Chapter Title : അറിയാപ്പുറങ്ങൾ [Sudha]

Author : Kambikathakal Read All Parts 236

ആ കടലാസുതുണ്ടുകളും അതിൽ അഭയമന്വേഷിക്കുന്ന അവനും എന്ന് മനസിലായി. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് വകുപ്പുമേധാവിയുടെ മേശമേലേക്ക് എത്തിക്കാൻ വേണ്ടി ആ കടലാസിന് ചുവടിലെന്റെ കൈയൊപ്പ് പതിഞ്ഞപ്പോൾ ആസ്വാസത്തിന്റെ നിശ്വാസം കൊണ്ട് ഒരു നെഞ്ച് ഉയർന്നു താഴുന്നത് ഞാൻ കണ്ടു. ഒപ്പം ബെല്ലടിയൊച്ച കേട്ട് ക്യാബിനിലേക്ക് വന്ന പ്യൂൺ നാരായണേട്ടന്റെ കൈകളിലേക്ക് ഫയൽ നൽകി 'പറ്റുമെങ്കിൽ ഇന്ന് തന്നെ ഇയാൾക്കിത് സാങ്ഷൻ നൽകാൻ സാറിനോട് പറഞ്ഞേക്കൂ' എന്ന എന്റെ റെക്കമെന്റേഷൻ കൂടി അവൻ പ്രതീക്ഷിച്ചില്ല. നാരായണേട്ടൻ ക്യാബിൻ വിടുമ്പോൾ ഞാൻ ഞെട്ടിയിരുന്നു. കാരണം, അടുത്ത ഫയലിലേക്ക് നീങ്ങേണ്ടിയിരുന്ന എന്റെ വലംകൈ അവന്റെ കൂപ്പുകൈകൾക്കിടയിലായിരുന്നു. കണ്ണീരിനാൽ അവന്റെ ചുണ്ടുകൾ നനഞ്ഞിരുന്നു. ചെയ്ത ഉപകാരത്തിന് എന്താണ് തിരികെ വേണ്ടത് എന്ന് അവന്റെ കണ്ണുകൾ എന്നോട് ചോദിക്കുന്നത് എനിക്കൂഹിക്കാമായിരുന്നു. കാരണം, നിത്യേന കാണുന്ന കണ്ണുകളിലെ വികാരം തന്നെയായിരുന്നു അവന്റെ കണ്ണുകളിലും അപ്പോൾ കണ്ടിരുന്നത്. എന്തോ ആ കണ്ണുകളിലെ നിഷ്കളങ്കതയിൽ എന്റെ കണ്ണുകളും ഈറനാവാൻ തുടങ്ങുമെന്നായപ്പോൾ ഞാൻ കൈ പിൻവലിച്ചു. അറിയാതെയാണെങ്കിലും ചെയ്തത് തെറ്റായി എന്ന ബോധ്യത്താലാവണം ക്ഷമാപണത്തോട് കൂടി അവൻ ക്യാബിൻ വിട്ടത്. മറ്റ് ജോലിത്തിരക്കുകളിലേക്കും പതിവ് ഉച്ചയൂണ് സമയത്തെ സംസാരത്തിലേക്കും തുടർന്ന് വീണ്ടുമുള്ള ജോലിയിലേക്കും തിരിഞ്ഞതോടെ അവൻ മറവിയിലേക്ക് മാഞ്ഞിരുന്നു.

അന്ന് വൈകുന്നേരം പഞ്ചിങ് കഴിഞ്ഞ് പിൻ ഗേറ്റിലൂടെ സെൻട്രൽ സ്റ്റേഡിയത്തിന്റെ കവാടത്തിനു മുന്നിലേക്കിറങ്ങിയപ്പോൾ എന്നെ കാത്തു നിന്നെന്ന പോലെ അവൻ, ചിരിച്ചു കൊണ്ട് ഓടി അടുത്തു. വീണ്ടും നന്ദി പറച്ചിലോടെ ചായ കുടിക്കുവാനായി ക്ഷണിച്ചു. എത്ര നിരസിച്ചിട്ടും അവൻ ആവർത്തിച്ച് വിളിച്ചു കൊണ്ടേയിരുന്നു. അപരിചിതനായ ഒരാളുടെ കൂടെ ചായ കുടിക്കാനും മാത്രം

💬 Comments

View all comments