Chapter Title : അരൂപി 2 [ചാണക്യൻ] [Climax]
അത് പറഞ്ഞതെ ശ്രീക്കുട്ടിക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
അപ്പോഴേക്കും ചിന്മയിയുടെ കൈപ്പത്തി ശക്തിയിൽ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.
"പ് ഠ ക് "
പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി.
കവിളും തിരുമ്മിക്കൊണ്ട് ശ്രീ കണ്ണുകൾ തുറന്നു നോക്കി.
ഭദ്രകാളിയെ പോലെ മുടിയൊക്കെ പാറി പറന്ന് തിളക്കുന്ന കോപത്തോടെ കത്തി നിൽക്കുവായിരുന്നു ചിന്മയി.
അവളെ അത്തരമൊരു രൂപത്തിൽ ഒരിക്കലും ശ്രീ കണ്ടിട്ടുണ്ടായിരുന്നില്ല.
ആ ഒരു രംഗം അവളെ ശരിക്കും ഞെട്ടിച്ചു.
"കണ്ണു പോലും തുറക്കാതെ കോമയിൽ 6 മാസം നീ കിടന്നപ്പോൾ ഞങ്ങളൊക്കെ എങ്ങനാ ജീവിച്ചതെന്ന് അറിയോ?
നിനക്ക് വേണ്ടിയാ ഞങ്ങളൊക്കെ കാത്തിരുന്നെ..
വരുൺ ഞങ്ങൾക്ക് വേണ്ടി ബാക്കി വച്ചു പോയതാ നിന്നെ.
വാശിയായിരുന്നു.
നിന്നെ തിരിച്ചു ഇതുപോലെ കിട്ടാൻ.
ഞാനും അമ്മയും കേറാത്ത അമ്പലങ്ങളില്ല.
ചെയ്യാത്ത വഴിപാടുകളില്ല.
അവസാനം എല്ലാം ശരിയായി വന്നപ്പോൾ അവൾക്ക് ചാകണം പോലും. "
വെളിച്ചപ്പാടിനെ പോലെ ചിന്മയി ഉറഞ്ഞു തുള്ളിക്കൊണ്ട് പറഞ്ഞു.
ആ വാക്കുകളിലെ കോപാഗ്നിയിൽ അവൾക്ക് പൊള്ളലേൽക്കാൻ തുടങ്ങി.
ഒന്നും പറയാനാവാതെ ശ്രീയുടെ തല താഴ്ന്നു.
"അതിനിടക്ക് അരുൺ അറിയാതെ നിന്നെ ഇഷ്ട്ടപ്പെട്ടു പോയി.
ആ ഒരു തെറ്റേ അവൻ ചെയ്തുള്ളൂ.
ഇനിയും ഞങ്ങളെ ശിക്ഷിച്ചു നിനക്ക് മതിയായില്ലെങ്കിൽ അവന്റെ മുറിയിൽ നീ കൈ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് ഇപ്പോഴും കാണും.
അത് വച്ച് അങ്ങു തീർക്ക് ദൈവം ദാനമായി തന്ന ഈ ജീവൻ.
അങ്ങനെ നീ നിന്റെ വരുണിനെ തോൽപ്പിക്ക്"
അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ചിന്മയി വരുണിന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.
അത്രമേൽ കോപം അവളെ കീഴടക്കിയിരുന്നു.
ആദ്യമായിട്ടായിരുന്നു ശ്രീയോട്
💬 Comments
View all comments