0%

Chapter Title : അരൂപി 2 [ചാണക്യൻ] [Climax]

Author : Kambikathakal Read All Parts 486

വീണു.

അവസാനം ആ മിഴിക്കോണുകളിൽ നിന്നും നീര് ധാരയായി ഇറ്റു വീഴാൻ തുടങ്ങി.

അപ്പോഴും ഒരു കുഞ്ഞിനെ പോലെ ഡയറിയെ മാറോട് അവൾ ചേർത്തു വച്ചിരുന്നു.

വരുണിന്റെ സ്വപ്നങ്ങളായിരുന്നു അതിൽ നിറയെ.

ശ്രീമോൾ എന്ന സ്വപ്നം.

ശ്രീമോൾ എന്ന വാക്കില്ലാതെ അപൂർണ്ണമായ ഒരു താളും അതിലില്ലായിരുന്നു.

ഊറി വരുന്ന കണ്ണുനീർ തുടക്കാനുള്ള ആവത്‌ പോലും അവൾക്കുണ്ടായിരുന്നില്ല

ചിന്മയി ആ മിഴികൾ പതിയെ ഒപ്പിക്കൊണ്ടിരുന്നു.

ശ്രീക്കുട്ടിയെയും കൊണ്ടു പോകാൻ ചിന്മയി ശ്രമിച്ചെങ്കിലും നടന്നില്ല.

അവൾ ബന്ധിക്കപ്പെട്ട പോലെ അവിടെ നിന്നു.

"വാ മോളെ അരുണിന്റെ റൂമിലേക്ക് പോകാം"

"ഇല്ല ചേച്ചി ഇതാണെന്റെ റൂം..ഇതാണെന്റെ ലോകം..ഇവിടാണ് എനിക്ക് ഇഷ്ട്ടം"

ശ്രീയുടെ ചിലമ്പിച്ച സ്വരം പുറത്തേക്ക് വന്നു.

"പറ്റില്ല മോളെ നീയിപ്പോ ഒരു ഭാര്യയാണ്.. ഞങ്ങടെ അരുണിന്റെ..അതുകൊണ്ട് വരുൺ മരിച്ചെവെന്നുള്ള സത്യാവസ്ഥ നീയിനിയും ഉൾക്കൊള്ളണം മനസിലായോ?"

"നിങ്ങൾടെ മനസിലൊക്കെ ഏട്ടൻ മരിച്ചിട്ടുണ്ടാകും..എന്നാൽ എന്റെ മനസിൽ ഒരിക്കലുമില്ല..ഇപ്പോഴും വരുണേട്ടൻ ജീവനോടെ ഉണ്ട്..അതുമതി എനിക്ക്"

"എങ്കിലും മോളെ അ…"

"ഒന്നും പറയണ്ട ചേച്ചി ബോധമില്ലാതിരുന്ന സമയത്തു നിങ്ങൾ കാണിച്ച കോപ്രായത്തിന് ഞാനാണിപ്പോ അനുഭവിക്കുന്നത്.

അവളുടെ വാക്കുകളിലടങ്ങിയ അമർഷം ചിന്മയി തിരിച്ചറിഞ്ഞു.

"അത് മോളെ അന്നേരം നീയും അവനെ ഇഷ്ട്ടാണെന്ന് പറഞ്ഞപ്പോ"

ഞാൻ പറഞ്ഞതാണോ കേട്ടത്?അതും ഒട്ടും ബോധവും ഓര്മയുമില്ലാതിരുന്ന ഞാൻ? എന്തേലും പൊട്ടബുദ്ധി പറഞ്ഞെന്ന് വച്ച് എല്ലാവരും കൂടി ചേർന്ന് എന്നെ ചതിക്കണമായിരുന്നോ? "

"ഞങ്ങളെന്ത് ചതിച്ചെന്നാ പറഞ്ഞത്?"

അതുവരെ ശാന്തമായിരുന്ന ചിന്മയിയിൽ ദേഷ്യം ഉടലെടുത്തു.

"പിന്നെ ചതിച്ചില്ലെന്നെ? വരുണേട്ടൻ ആണെന്ന് പറഞ്ഞു അരുണിനെ കൊണ്ട് കെട്ടിച്ചില്ലേ? അതിലും ഭേദം എന്നെയങ് കൊന്നു കളഞ്ഞൂടായിരുന്നോ?"

💬 Comments

View all comments