Chapter Title : അരൂപി 2 [ചാണക്യൻ] [Climax]
സസൂക്ഷ്മം നോക്കി.
പൊടുന്നനെ ആ കണ്ണുകൾ വിടർന്നു വന്നു.
എന്നാൽ ക്ഷണ നേരം കൊണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തുകയും ചെയ്തു.
"എന്റെ വരുണേട്ടൻ എനിക്കായി വാങ്ങിയ താലിയായിരുന്നു.
ഇതൊരിക്കലും വലിച്ചു പൊട്ടിച്ചു നിങ്ങളുടെ മുഖത്ത് ഞാൻ വലിച്ചെറിയില്ല.
അതെന്റെ ഏട്ടനോട് ഞാൻ ചെയ്യുന്ന തെറ്റായിരിക്കും.
പക്ഷെ ഏട്ടൻ കെട്ടി തന്നതാണെന്ന് വിചാരിച്ചു ഞാൻ ജീവിക്കും.
ജീവിതകാലം മുഴുവൻ ഏട്ടന്റെ ഓർമകളുമായി.
അതുമതി എനിക്ക്."
നിറ കണ്ണുകളോടെ ശ്രീക്കുട്ടി കറാസിയിലേക്ക് തല ചായ്ച്ചു കിടന്നു.
അതു കണ്ടതും അരൂപിയുടെ മുഖം മങ്ങി.
അരുണിനെയും ശ്രീയെയും മാറി മാറി നോക്കിയ ശേഷം അരൂപി പയ്യെ ഒരു പുകച്ചുരുളായി രൂപാന്തരപ്പെട്ടു.
പൊടുന്നനെ അത് അപ്രത്യക്ഷമായി.
അപമാന ഭാരത്താൽ തല താഴ്ന്നുപോയ അരുൺ ആരെയും നോക്കാതെ പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി.
ചിന്മയി അരുണിനെയും നോക്കി പിന്നാലെ പാഞ്ഞു.
വീണ നിറ കണ്ണുകളോടെ ശ്രീയുടെ നെറുകയിൽ തലോടി.
ആ സ്പർശനം ഇഷ്ട്ടപ്പെടാത്ത അവൾ അമ്മയുടെ കൈതണ്ട സ്വയമേവ തട്ടി മാറ്റി.
"സ്നേഹിക്കാൻ വന്നിരിക്കുന്നു ഒരുളുപ്പുമില്ലാതെ...നാണമില്ലേ നിങ്ങൾക്ക്"
"മോളെ.............."
വീണയുടെ ആർത്ത നാദം അവിടെ മുഴങ്ങി.
"അന്ന് തന്നെ ചത്തൊടുങ്ങിയാൽ മതിയായിരുന്നു...എങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു"
ദേഷ്യത്തോടെ ശ്രീക്കുട്ടി മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു.
അനിയന്ത്രിതമാംവിധം കോപം അവളെ കീഴ്പ്പെടുത്തിയിരുന്നു.
അവളിൽ ആശ്വാസ വാക്കുകൾ ചൊരിയാൻ ആർക്കും കഴിഞ്ഞില്ല.
കാരണം ആ കോപത്തെ തണുപ്പിക്കാൻ ആശ്വാസ വാക്കുകൾക്ക് കഴിയുമായിരുന്നില്ല.
ഏതു നിമിഷവും പൊട്ടി തെറിക്കാൻ വെമ്പുന്ന അഗ്നിപർവതം പോലെ അവൾ പുകഞ്ഞു കൊണ്ടിരുന്നു.
പുറത്തേക്ക് പോയ അരുണിന്റെ ഒരു വിവരവും ഇല്ലായിരുന്നു.
ഫോൺ ആണെങ്കിൽ
💬 Comments
View all comments