0%

Chapter Title : അരൂപി [ചാണക്യൻ]

Author : Kambikathakal Read All Parts 1.1K

തന്നെ സ്നേഹിക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുണിന് സഹതാപം തോന്നി.

അവൻ തല തുവർത്തിക്കൊണ്ടിരുന്ന ടവൽമാറ്റി വച്ച് ശ്രീയ്ക്ക് സമീപം വന്നിരുന്നു.

കല്യാണത്തിന് ഒരു പാട് നേരം നിന്നതിന്റെയും മറ്റും അവശത അവളുടെ മുഖത്ത് പ്രകടമായിരുന്നു.

എങ്കിലും അത് മറച്ചു വെയ്ക്കാൻ അവളുടെ  ചുണ്ടിൽ തത്തിക്കളിച്ചിരുന്ന പുഞ്ചിരി കൈ വെടിഞ്ഞില്ല.

ശ്രീയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ അരുണിന് സങ്കടം തോന്നി.

"ഉറക്കം വരുന്നുണ്ടോ ശ്രീ.. എന്നാൽ കിടന്നോ"

"സാരല്യ അരുണേട്ടാ "

ശ്രീക്കുട്ടി പുഞ്ചിരിച്ചു
കൊണ്ട് മറുപടി പറഞ്ഞു.

ആദ്യരാത്രി അയോണ്ട് തന്നെ അതിനെ എങ്ങനെ നേരിടണം എന്ന ഭയത്തോടെയാണ് അവൾ അവിടെ ഇരുന്നത്.

എങ്കിലും അതിലുപരി സ്നേഹിക്കുന്ന പുരുഷന്റെ തോളിലമരാൻ ഏതൊരു പെണ്ണിനെയും പോലെ അവളും കൊതിച്ചു.

എന്നാൽ അതിന് മുൻകൈ എടുക്കാനുള്ള ധൈര്യം അവൾക്ക് വന്നില്ല.

ശ്രീക്കുട്ടി അലോചനകളിൽ മുഴുകിയപ്പോഴും അവളിൽ നിന്നും വമിക്കുന്ന സോപ്പിന്റെ പരിമളമായിരുന്നു അരുണിന്റെ മനസ് നിറയെ.

നാസികയിലൂടെ അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.

ശ്രീക്കുട്ടിയുടെ ശരീരഗന്ധവും സോപ്പിന്റെ പരിമളവും ചേർന്നുള്ള സമ്മിശ്ര മണം അരുണിനെ വല്ലാതെ ഉത്തേജിതനാക്കി.

അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ഹൃദയമിടിപ്പ് ദ്രുതഗതിയിലായി മാറി.

ഒരു നിമിഷം തന്റെ മനസ് കൈവിട്ടു പോയ നിമിഷത്തെ പഴിച്ചു കൊണ്ട് അരുൺ കണ്ട്രോൾ പിടിച്ചിരുന്നു.

"താൻ കടന്നോ... എനിക്കും നല്ല ഉറക്കം വരുന്നുണ്ട് "

ഇനി അവളുടെ അടുത്തിരിക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ അരുൺ ബെഡിൽ കയറി കമിഴ്ന്നു കിടന്നു ).

അരുണിന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ സ്തബ്ദയായെങ്കിലും സംയമനം വീണ്ടെടുത്ത ശ്രീക്കുട്ടി അൽപം അകലം പാലിച്ച് നീങ്ങിക്കിടന്നു.

💬 Comments

View all comments